ദീപിക-സീക് അവാർഡ് ദാനം- ആദരവ് ഇന്ന്
1567576
Sunday, June 15, 2025 11:48 PM IST
കട്ടപ്പന: ദീപിക - സീക് അക്കാദമിക് എക്സലൻസ് അവാർഡ് - ആദരവ് - 2025 ഇന്ന്. രാവിലെ 9.30ന് കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ് ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിക്കും.
കട്ടപ്പന നഗരസഭാധ്യക്ഷ ബീന ടോമി, കട്ടപ്പന സെന്റ് ജോർജ് ഫൊറോന വികാരി ഫാ. ജോസ് മംഗലത്തിൽ, ഡിഎഫ്സി ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് കൊല്ലക്കൊന്പിൽ, ഇടുക്കി രൂപത ഡിഎഫ്സി പ്രസിഡന്റ് വി.ടി. തോമസ് എന്നിവർ പ്രസംഗിക്കും.
സീക് ലിമിറ്റഡ് കരിയർ കണ്‍സൾട്ടന്റ് ബിനു ജോസഫ് ക്ലാസെടുക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾ, പ്ലസ് ടു സയൻസ് വിഷയങ്ങളിൽ 80 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ വിദ്യാർഥികൾ, സയൻസ് അധ്യാപകർ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ 100 ശതമാനം വിജയം നേടിയ സ്കൂളുകൾ എന്നിവരെ ആദരിക്കും.