കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Friday, May 17, 2019 10:49 PM IST
പീ​രു​മേ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. പ​ഴ​യ പാ​ന്പ​നാ​ർ ശ്രീ​കൃ​ഷ്ണ ഭ​വ​നി​ൽ അ​ജി​ത്തി(21) നാ​ണ് പ​രി​ക്കേ​റ്റ​ത്. ദേ​ശീ​യ​പാ​ത 183ൽ ​ക​ല്ലാ​ർ​ക​വ​ല​യ്ക്ക് സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് അ​പ​ക​ടം. പീ​രു​മേ​ട് ഭാ​ഗ​ത്ത് നി​ന്നും കു​മ​ളി​യി​ലേ​ക്ക് പോ​യ കാ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ എ​തി​രെ വ​ന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ മ​റ്റൊ​രു ഇ​രു​ച​ക്ര​വാ​ഹ​നം ഇ​ടി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ടു. ഹൈ​വേ പൊ​ലീ​സ് എ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ച് പ​രി​ക്കേ​റ്റ​യാ​ളെ പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.