അ​ന​ധി​കൃ​ത വൈ​ദ്യു​തി ക​ണ​ക്‌ഷൻ; എ​ൻ​ജി​നി​യ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Friday, May 17, 2019 10:49 PM IST
അ​ടി​മാ​ലി: അ​ന​ധി​കൃ​ത​മാ​യി ലൈ​ൻ വ​ലി​ച്ച് വൈ​ദ്യു​തി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ത്തി​ര​പു​രം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​ൻ അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​റെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡു​ചെ​യ്തു.

ക​ല്ലാ​ർ​കു​ട്ടി ഇ​റ​ക്ഷ​ൻ സ​ബ് ഡി​വി​ഷ​ൻ ര​ണ്ടി​ലെ എ​ൻ​ജി​നീ​യ​ർ കെ.​എം. ഷൈ​ല​യെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം എ​ച്ച്ആ​ർ​എം ചീ​ഫ് എ​ൻ​ജി​നീ​യ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ 11 കെ​വി ലൈ​ൻ വ​ലി​ച്ച് റി​സോ​ർ​ട്ടു​ക​ൾ​ക്ക് വൈ​ദ്യു​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്കേ​ണ്ട ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ പോ​ലും സ്ഥാ​പി​ക്കാ​തെ വ​ഴി​വി​ട്ട് റി​സോ​ർ​ട്ടു​ക​ൾ​ക്കു വേ​ണ്ടി ഒ​ത്താ​ശ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. കൂ​ടാ​തെ റി​സോ​ർ​ട്ടു​ക​ൾ പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി വ​രു​ന്ന ഉ​യ​ർ​ന്ന രീ​തി​യി​ലു​ള്ള നി​ര​ക്കു​ക​ൾ​ക്കു പ​ക​രം പ്ര​ദേ​ശി​ക ക​ണ​ക്ഷ​നു​ക​ൾ​ക്ക് ന​ൽ​കു​ന്ന സാ​ധാ​ര​ണ നി​ര​ക്കു​ക​ൾ വാ​ങ്ങി ബോ​ർ​ഡി​ന് ല​ക്ഷ​ങ്ങ​ളു​ടെ സാ​ന്പ​ത്തി​ക ന​ഷ്ടം വ​രു​ത്തി​യ​താ​യും സം​ഘം ക​ണ്ടെ​ത്തി.

2016ൽ ​ഇ​തേ രീ​തി​യി​ൽ ന​ട​ത്തി​യ ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് സ​ബ് എ​ൻ​ജി​നീ​യ​ർ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. വീ​ണ്ടും സ​ർ​വീ​സി​ൽ തി​രി​ച്ചെ​ത്തി​യ ഇ​വ​ർ വീ​ണ്ടും ചി​ത്തി​ര​പു​രം സെ​ക്ഷ​നി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ​ത്രേ. മേ​ഖ​ല​യി​ലു​ള്ള റി​സോ​ർ​ട്ടു​ക​ളി​ൽ മീ​റ്റ​ർ റീ​ഡിം​ഗി​ൽ കൃ​ത്രി​മം കാ​ട്ടി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. കൂ​ടു​ത​ൽ യൂ​ണി​റ്റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ മീ​റ്റ​റു​ക​ൾ ത​ക​രാ​റി​ലാ​ണെ​ന്ന് വ​രു​ത്തി പു​തി​യ മീ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ചു​ള്ള ത​ട്ടി​പ്പു​ക​ളു​ൾ​പ്പെ​ടെ ബോ​ർ​ഡി​നു​ണ്ടാ​യ​ത് വ​ൻ ന​ഷ്ട​മാ​ണ്.

ഇ​വ​ർ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള യൂ​ണി​യ​ൻ ഇ​വ​രെ സം​ര​ക്ഷി​ച്ചു​നി​ർ​ത്തു​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്. ചി​ത്തി​ര​പു​ര​ത്ത് ബോ​ർ​ഡി​ന്‍റെ വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്.