യുവജനങ്ങൾ ന​ന്മ​യെ ഉ​ൾ​ക്കൊ​ള്ളണം; മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ
Friday, May 17, 2019 10:51 PM IST
മുട്ടം: സ​ഭാ​പ​ര​വും സാ​മൂ​ഹ്യ​പ​ര​വു​മാ​യ വ​ള​ർ​ച്ച ന​മ്മു​ടെ ത​ന്നെ കൈ​ക​ളി​ലാ​ണെ​ന്നും ന​മ്മു​ടെ വി​ശ്വാ​സ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നു​ള്ള ഇ​ച്ഛാ​ശ​ക്തി നാം ​ത​ന്നെ സൃഷ്ടിക്കണമെന്നും പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാൾ മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ പ​റ​ഞ്ഞു. എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ട്ടം ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ടൗ​ണ്‍ ക​പ്പേ​ള​യി​ൽ ന​ട​ത്തി​യ മൂ​ന്നാം ഘ​ട്ടം "19 ഫോ​ർ ജീ​സ​സ്' പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്യുകയായിരുന്നു അ​ദ്ദേ​ഹം.

വി​ശ്വാ​സം കൈ​വി​ടാ​തെ കാ​ത്തു​സൂ​ക്ഷി​ക്കാ​നും വ​രും​ ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു കൊ​ടു​ക്കു​വാ​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ന​മു​ക്കു​ണ്ടെ ന്നും ​അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. മൂ​ല​മ​റ്റം, തു​ട​ങ്ങ​നാ​ട് മേ​ഖ​ല​ക​ളി​ലെ 2017, 2018, 2019, വ​ർ​ഷ​ങ്ങ​ളി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ശ്വാ​സ​പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​യ സം​ഗ​മ​ത്തി​ൽ ഫാ. ​ഫ്രാ​ൻ​സി​സ് മാ​ട്ടേ​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന യർപ്പിച്ചു. എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സി​റി​ൽ ത​യ്യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി.

ഫാ. ​ജോ​സ​ഫ് കു​റു​പ്പ​ശേ​രി​ൽ, ഫാ. ​ഫ്രാ​ൻ​സി​സ് മാ​ട്ടേ​ൽ, സ​ണ്‍​ഡേ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ർ, സ​ണ്‍​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സ​സാ​ക്ഷ്യ പ്ര​ഖ്യാ​പ​ന റാ​ലി ന​ട​ത്തി .

തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ​ണ്‍​ഡേ സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​രെ​യും പ​ന്ത്ര​ണ്ടാം ക്ലാ​സ് അ​ധ്യാ​പ​ക​രെ​യും എ​സ്എം​വൈ​എം മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളെ​യും പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു. ഫാ. ​ജോ​സ​ഫ് ക​ടു​പ്പി​ൽ, ഫാ. ​തോ​മ​സ് പു​ല്ലാ​ട്ട് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.എ​സ്എം​വൈ​എം രൂ​പ​ത ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഷൈ​നി ഡി​എ​സ്ടി, പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ തോ​ട്ട​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യാ​ച്ച​ൻ പു​ളി​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​തു ജോ​ർ​ജ്, മൂ​ല​മ​റ്റം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ, തു​ട​ങ്ങ​നാ​ട് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഷാ​മി​ൻ, മൂ​ല​മ​റ്റം മേ​ഖ​ലാ ഇ​ൻ​ചാ​ർ​ജ് അ​മ​ൽ ജോ​ഷി, തു​ട​ങ്ങ​നാ​ട് മേ​ഖ​ലാ ഇ​ൻ​ചാ​ർ​ജ് രാ​ഹു​ൽ സോ​യി, രൂ​പ​ത ഭാ​ര​വാ​ഹി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ൻ ജോ​യി, റോ​ഷി​നി ജോ​ർ​ജ്, ജെ​റി​ൻ ബേ​ബി, ജി​നു ജോ​സ​ഫ്, അ​ഞ്ജു​മോ​ൾ ജോ​ണി, റി​ബി​ൻ ജോ​സ്, ജോ​സ​ഫ് സാ​വി​യോ, ആ​ന്‍റോ ജോ​ർ​ജ്, ടെ​ൽ​മ ജോ​ബി, ബ്ര​ദ​ർ റീ​ജ​ന്‍റ് ബ്ര​ദ​ർ തോ​മ​സ് പ​ടി​ഞ്ഞാ​റേ​മു​റി​യി​ൽ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി .