ന​ന്ദി പ​റ​യാ​നെ​ത്തി​യ ഡീ​ൻ കു​ര്യാ​ക്കോ​സി​ന് മ​ധു​ര ഫ​ലം ന​ൽ​കി പി.​ജെ. ജോ​സ​ഫ്
Friday, May 24, 2019 10:58 PM IST
തൊ​ടു​പു​ഴ: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സി​ന് വ​ൻ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ൻ കൂ​ടു​ത​ൽ സം​ഭാ​വ​ന ന​ൽ​കി​യ തൊ​ടു​പു​ഴ​യു​ടെ നാ​യ​ക​നെ കാ​ണാ​ൻ ഡീ​ൻ കു​ര്യാ​ക്കോ​സെ​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യെ ഇ​ന്ന​ലെ രാ​വി​ലെ പു​റ​പ്പു​ഴ​യി​ലെ വ​സ​തി​യി​ലെ​ത്തി​യാ​ണ് ഡീ​ൻ കൂ​ര്യാ​ക്കോ​സ് ന​ന്ദി അ​റി​യി​ച്ച​ത്.

ഇ​ടു​ക്കി​യി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സി​നെ വി​ജ​യി​പ്പി​ക്കാ​തെ ത​നി​യ്ക്ക് വി​ശ്ര​മ​മി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചാ​ണ് പി.​ജെ.​ജോ​സ​ഫ് ഇ​ത്ത​വ​ണ പ്ര​ചാ​ര​ണ രം​ഗ​ത്തി​റ​ങ്ങി​യ​ത്. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ ഡീ​നി​ന്ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലാ​ണ്. രാ​വി​ലെ എ​ട്ടോ​ടെ പി.​ജെ. ജോ​സ​ഫി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ ഡീ​ൻ കു​ര്യാ​ക്കോ​സി​നെ അ​ദ്ദേ​ഹ​വും ഭാ​ര്യ ഡോ.​ശാ​ന്ത​യും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. പി.​ജെ. ജോ​സ​ഫ് നി​യു​ക്ത എം​പി​യെ ആ​ശ്ലേ​ഷി​ച്ചാ​ണ് വ​ര​വേ​റ്റ​ത്.

പി​ന്നീ​ട് അ​ദ്ദേ​ഹം മ​ധു​രം ന​ൽ​കു​ന്ന​തി​നു പ​ക​രം ത​ന്‍റെ തോ​ട്ട​ത്തി​ൽ വി​ള​ഞ്ഞ മാ​ന്പ​ഴ​വും ഡ്രാ​ഗ​ണ്‍​ഫ്രൂ​ട്ടു​മാ​ണ് അ​തി​ഥി​ക്കു ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​ജെ ന​ൽ​കി​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​ഞ്ഞ ഡീ​ൻ കു​ര്യാ​ക്കോ​സ് തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ചു. പി​ന്നീ​ട് പ്ര​ഭാ​ത ഭ​ക്ഷ​ണം ക​ഴി​ച്ചാ​ണ് ഡീ​ൻ യാ​ത്ര പ​റ​ഞ്ഞി​റ​ങ്ങി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം പ്ര​ഖ്യാ​പി​ച്ച ദി​വ​സം ത​ന്നെ പി.​ജെ. ജോ​സ​ഫി​നെ ക​ണ്ട് ന​ന്ദി അ​റി​യി​ക്കാ​നാ​ണ് ക​രു​തി​യ​തെ​ങ്കി​ലും വൈ​കി​യ​തി​നാ​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ അ​ദ്ദേ​ഹ​ത്തെ കാ​ണാ​നെ​ത്തി​യ​തെ​ന്നും ഡീ​ൻ പ​റ​ഞ്ഞു.