ഇ​ൻ​ഡ്യ​ൻ സ്പോ​ർ​ട്സ് ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​ക്ക് കി​രീ​ടം
Sunday, June 16, 2019 10:17 PM IST
തൊ​ടു​പു​ഴ: ഫോ​ർ​കോ​ർ​ട്ട്് ബാ​ഡ്മി​ന്‍റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ തൊ​ടു​പു​ഴ ഇ​ൻ​ഡ്യ​ൻ സ്പോ​ർ​ട്സ് ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​ക്ക് കി​രീ​ടം.
280 പോ​യി​ന്‍റോ​ടെ​ തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് അ​ക്കാ​ദ​മി കി​രീ​ടം നേ​ടി​യ​ത്. മ്രാ​ല മാ​ട​പ്പ​റ​ന്പി​ൽ ക്ല​ബ് 30 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​നം നേ​ടി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ണ്ട​ർ - 19 ഡ​ബി​ൾ​സ് മ​ത്സ​ര​ത്തി​ൽ സം​സ്ഥാ​ന​ത​ല​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ അ​ക്കാ​ദ​മി​യി​ലെ അം​ഗ​ങ്ങ​ളാ​യ ഗോ​കു​ൽ സി. ​അ​നി​ൽ, പി.​വി. അ​ഖി​ൽ എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ ബാ​ല​ച​ന്ദ്ര​ മേ​നോ​ൻ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. 2019 സി​ലോ​ണ്‍ മാ​സ്റ്റേ​ഴ്സ് ഇ​ന്‍റനാ​ഷ​ണ​ൽ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ച്ച മു​ഹ​മ്മ​ദ് സ​ബി​ബു​ള്ള​യെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.
പ്രോ​മി​സിം​ഗ് പ്ലെ​യ​ർ അ​വാ​ർ​ഡ് അ​ദ്വൈ​ദ് അ​ബാ​നി നേ​ടി. ഡോ. ​അ​മ​ൽ ജി. ​കൃ​ഷ്ണ​ൻ, ബി​ലീ​ഷ് സു​കു​മാ​ര​ൻ, ജെ​യ്സ​ണ്‍ പി. ​ജോ​സ​ഫ്, സ​ന​ൽ​കു​മാ​ർ, തോ​മ​സ് സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി സൈ​ജ​ൻ സ്റ്റീ​ഫ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​ർ സു​ധീ​ർ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.