റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജും മി​നി​സി​വി​ൽ സ്റ്റേ​ഷ​ന് ഫ​ണ്ടും അ​നു​വ​ദി​ക്ക​ണം: റോ​ഷി
Wednesday, June 19, 2019 10:14 PM IST
തി​രു​വ​ന​ന്ത​പു​രം : പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഇ​ടു​ക്കി​യി​ലെ മു​ഴു​വ​ൻ റോ​ഡു​ക​ളു​ടെ​യും ന​വീ​ക​ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജും ബ​ജ​റ്റ് പ്രൊ​വി​ഷ​നു​ള്ള മി​നി സി​വി​ൽ സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ​ത്തി​ന് 10 കോ​ടി​യും അ​നു​വ​ദി​യ്ക്ക​ണ​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
പൊ​തു​മ​രാ​മ​ത്ത്, തു​റ​മു​ഖം എ​ന്നീ വ​കു​പ്പു​ക​ളു​ടെ ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യം മൂ​ലം കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കും റോ​ഡു​ക​ൾ​ക്കു​മാ​ണ് ഇ​ടു​ക്കി​യി​ൽ കൂ​ടു​ത​ൽ ത​ക​ർ​ച്ച നേ​രി​ട്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി 50 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. 35 റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലാ​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് എ​ട്ടു റോ​ഡു​ക​ളാ​യി പ​രി​മി​ത​പ്പെ​ട്ടു. ബ​സ് സ​ർ​വീ​സ് ന​ട​ത്തി​വ​രു​ന്ന ഈ ​റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ല. ഇ​തി​ന്‍റെ മെ​യി​ന്‍റ​ന​ൻ​സ് അ​ടി​യ​ന്തി​ര​മാ​യി ന​ട​ത്ത​ണം. കി​ഫ്ബി​യി​ൽ റോ​ഡു​ക​ൾ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം മ​ന്ദ​ഗ​തി​യി​ലാ​ണ്.
പു​തി​യ റോ​ഡു​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ക​ണം. ബി​ൾ​ഡിം​ഗ്സ് വി​ഭാ​ഗ​ത്തി​ൽ ഒ​രു​കോ​ടി വ​രെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ൾ​ക്ക് സാ​ങ്കേ​തി​ക അ​നു​മ​തി ന​ൽ​കാ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് ക​ഴി​യും.
ഈ ​ക്ര​മീ​ക​ര​ണം റോ​ഡ്സ് വി​ഭാ​ഗ​ത്തി​നു​കൂ​ടി ന​ൽ​കി​യാ​ൽ ന​ട​പ​ടി​ക്ര​മം മൂ​ല​മു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യും. പ്ര​ധാ​ന​പ്പെ​ട്ട ജം​ഗ്ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് നി​ല​വി​ൽ പ​ദ്ധ​തി​യു​ണ്ടെ​ങ്കി​ലും ചെ​റി​യ ജം​ഗ്ഷ​നു​ക​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​ണ്. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും മ​റ്റും അ​പ​ക​ട സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ന​ട​പ്പാ​ത​യും അ​നു​ബ​ന്ധ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.