ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു
Wednesday, June 26, 2019 10:32 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​നി അ​തേ ബ​സി​ന്‍റെ അ​ടി​യി​ൽപ്പെ​ട്ടു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വ​ണ്ടി​പ്പെ​രി​യാ​ർ 62-ാം മൈ​ലി​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​നു​സ​മീ​പം കു​ട്ടി ബ​സി​ൽ​നി​ന്നും ഇ​റ​ങ്ങു​ന്പോ​ൾ സ്കൂ​ൾ ബാ​ഗ് വാ​ഹ​ന​ത്തി​ന്‍റെ ഡോ​റി​ൽ ഉ​ട​ക്കി. ഇ​ത​റി​യാ​തെ ഡ്രൈ​വ​ർ വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ൾ കു​ട്ടി ബ​സി​ന്‍റെ പി​ൻ​ച​ക്ര​ത്തി​ന​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.
നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ വ​ണ്ടി​പ്പെ​രി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​മ​ളി വെ​ള്ളാ​രം​കു​ന്ന് സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി വ​ണ്ടി​പ്പെ​രി​യാ​ർ 62-ാം മൈ​ൽ ല​ക്ഷം​വീ​ട് കോ​ള​നി പ​ള്ള​ഞ്ചി​റ​യി​ൽ സു​ൽ​ഫി​ക്ക​റി​ന്‍റെ​യും സെ​ബു​വി​ന്‍റെ​യും ഇ​ള​യ​മ​ക​ൾ സു​മീ​ന​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.