രാജാക്കാട്: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കുളന്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ രാജാക്കാട് പഞ്ചായത്തുതല ഉദ്ഘാടനം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ബിന്ദു സതീശൻ നിർവഹിച്ചു. വെറ്ററിനറി സർജൻ ഡോ. സിബി സോമു, നെടുങ്കണ്ടം അസി. പ്രൊജക്ട് ഓഫീസർ മുരുകേശൻ, എൽ.പി. ജയ്നി, കെ.ടി. ബിന്ദു, എൽസണ്‍, മാർട്ടിൻ ജോസ്, കെ.കെ. ജയൻ, ജ്യോതി, സുരേഷ് എന്നിവർ പങ്കെടുത്തു.
മാർച്ച് നടത്തി
നെടുങ്കണ്ടം: ജനങ്ങൾക്കുമേൽ അധികഭാരം ചുമത്തുന്ന വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കുക, രാജ്കുമാർ ഉരുട്ടി കൊലപാതകത്തിൽ എസ്പി, ഡിവൈഎസ്പി എന്നിവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, കാരുണ്യ ചികിത്സ സഹായ പദ്ധതി നിർത്താനുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കുക, ത്രിതല പഞ്ചായത്തകളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് നെടുങ്കണ്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനിലേക്ക് മാർച്ചും ധർണയും നടത്തി. യുഡിഎഫ് മണ്ഡലം ചെയർമാൻ സിജോ നടയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ കെപിസിസി മെന്പർ ശ്രീമന്ദിരം ശശികുമാർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ സേനാപതി വേണു, എം.എൻ. ഗോപി, ജോയി ഉലഹന്നാൻ, കെ.എ. സലിം, നൗഷാദ് ആലുംമൂട്ടിൽ, എസ്. ജ്ഞാനസുന്ദരം, സി.എസ്. യശോദരൻ, ജിൻസണ് വർക്കി, എം.എസ്. ഷാജി, ജോജി ഇടപ്പള്ളിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.