അ​ണി​ക​ളെ സി​പി​എം ക​യ​റൂ​രി വി​ട്ടി​രി​ക്കു​ന്നു: കെ. ​മു​ര​ളീ​ധ​ര​ൻ എം​പി
Saturday, July 20, 2019 10:20 PM IST
തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ന്‍റെ തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ഴി​ഞ്ഞാ​ടാ​ൻ സി​പി​എം അ​ണി​ക​ളെ ക​യ​റൂ​രി വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി​യി​ൽ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ സ​മീ​പ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ തി​രി​ച്ച​ടി​യാ​ണ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് തെ​റ്റ് തി​രു​ത്തു​ന്ന​തി​നു പ​ക​രം വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ചും കാ​രു​ണ്യ പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി​യും ജ​ന​ങ്ങ​ളോ​ട് സി​പി​എം പ​ക​വീ​ട്ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി, കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, എ.​കെ. മ​ണി, ഇ.​എം. ആ​ഗ​സ്തി, ജോ​യി തോ​മ​സ്, എം.​ടി. തോ​മ​സ്, റോ​യി കെ. ​പൗ​ലോ​സ്, എ​സ്. അ​ശോ​ക​ൻ, പി.​വി. സ്ക​റി​യ, തോ​മ​സ് മാ​ത്യു ക​ക്കു​ഴി, കെ.​കെ. മ​നോ​ജ്, സി.​പി. മാ​ത്യു, എം.​കെ. പു​രു​ഷോ​ത്ത​മ​ൻ, ജി. ​മു​ര​ളി​ധ​ര​ൻ, എ​സ്.​ടി. അ​ഗ​സ്റ്റി​ൻ, പി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, എം.​പി. ജോ​സ്, വി​ജ​യ​കു​മാ​ർ മ​റ്റ​ക്ക​ര, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​രി​ത്ര​കാ​ര​ൻ വി.​കെ.​എ​ൻ. പ​ണി​ക്ക​ർ, ബ്ര​ഹ്മ​നാ​യ​കം മ​ഹാ​ദേ​വ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.
സേ​നാ​പ​തി വേ​ണു, ഷാ​ജി പൈ​നാ​ട​ത്ത്, ജെ​യ്സ​ണ്‍ കെ. ​ആ​ന്‍റ​ണി, ഇ​ന്ദു സു​ധാ​ക​ര​ൻ, സി​റി​യ​ക് തോ​മ​സ് എ​ന്നി​വ​ർ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി രാ​ത്രി ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു.

കെ​പി​സി​സി വ​ക്താ​വ് ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലി വി​ൻ​സ​ന്‍റ്, ഡി​കെ​ടി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​യി മാ​ളി​യേ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ ക്യാ​ന്പി​ൽ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്യും. അ​ന്ത​രി​ച്ച മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി​യും കേ​ര​ള ഗ​വ​ർ​ണ​റു​മാ​യി​രു​ന്ന ഷീ​ല ദീ​ക്ഷി​തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ക്യാ​ന്പ് അ​നു​ശോ​ചി​ച്ചു.