ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്
Tuesday, July 23, 2019 9:48 PM IST
മ​റ​യൂ​ർ: സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി​പോ​യ ഓ​ട്ടോ​റി​ക്ഷ​യി​ൽ ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി നാ​ലു കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്. പ​യ​സ് ന​ഗ​റി​ൽ​നി​ന്നും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​റ​യൂ​ർ ഭാ​ഗ​ത്തു​നി​ന്നും വ​ന്ന പ​ൾ​സ​ർ ബൈ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചത്. മ​റ​യൂ​ർ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഭി​ന​ന്ദ് (എ​ട്ട്), ദേ​വ​പ്ര​കാ​ശ് (ഒ​ന്പ​ത്), ആ​ദ​ർ​ശ് (11), പാ​ർ​വ​തി (11), സ്കൂ​ൾ അ​ധ്യാ​പി​ക ആ​ൻ​സ​മ്മ (41), ഓ​ട്ടോ ഡ്രൈ​വ​ർ പ​യ​സ് ന​ഗ​ർ പേ​രൂ​ർ ഷേ​ക്സ്പി​യ​ർ (38), ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ മ​റ​യൂ​ർ ചാ​ന​ൽ​മേ​ട് സ്വ​ദേ​ശി ജ​യ​കു​മാ​ർ (27) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രും അ​ധ്യാ​പ​ക​രും​ചേ​ർ​ന്ന് മ​റ​യൂ​രി​ലെ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ജ​യ​കു​മാ​റി​ന്‍റെ കൈ​ക്കും ന​ടു​വി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ൽ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മ​റ്റു​ള്ള​വ​രു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല. മ​റ​യൂ​ർ എ​എ​സ്ഐ വി.​എം. മ​ജീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.