ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന്
Tuesday, July 23, 2019 9:48 PM IST
നെ​ടു​ങ്ക​ണ്ടം: പ്ര​ള​യ​ക്കെ​ടു​തി​യും വ​ര​ൾ​ച്ച​യും​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പി.​ജെ. ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്ത് നെ​ടു​ങ്ക​ണ്ട​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നൂ​റ്റാ​ണ്ടി​ലെ വ​ലി​യ പ്ര​ള​യം ഉ​ണ്ടാ​യ​തി​നു​ശേ​ഷം വ​ര​ൾ​ച്ച​യും​കൂ​ടി ഉ​ണ്ടാ​യ​തോ​ടെ കാ​ർ​ഷി​ക​മേ​ഖ​ല ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. വ​ര​ൾ​ച്ച​യും മ​ഴ​ക്കു​റ​വും കാ​ർ​ഷി​ക സ​ന്പ​ദ് വ്യ​വ​സ്ഥ ത​ക​ർ​ത്തു. ഇ​തോ​ടൊ​പ്പം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും പെ​ട്രോ​ൾ, ഡീ​സ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും വി​ല​വ​ർ​ധ​ന​വും​മൂ​ലം ജ​ന​ങ്ങ​ളാ​കെ ദു​രി​ത​ത്തി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ എ​ടു​ത്തി​ട്ടു​ള്ള മു​ഴു​വ​ൻ വാ​യ്പ​ക​ളും സ്വ​ർ​ണ​പ്പ​ണ​യ വാ​യ്പ​ക​ളു​ൾ​പ്പെ​ടെ എ​ഴു​തി​ത്ത​ള്ളാ​ൻ ഗ​വ​ണ്‍​മെ​ന്‍റ് ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി അം​ഗം തോ​മ​സ് പെ​രു​മ​ന മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ എം.​ജെ. കു​ര്യ​ൻ, സി​നു വാ​ലു​മ്മേ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ഫി​ലി​പ്പ് മ​ല​യാ​റ്റ്, തോ​മ​സ് തെ​ക്കേ​ൽ, ജോ​ജി ഇ​ട​പ്പ​ള​ളി​ക്കു​ന്നേ​ൽ, ഒ.​ടി. ജോ​ണ്‍, ബി​ജു അ​ക്കാ​ട്ടു​മു​ണ്ട, പി.​പി. ജോ​യി, സേ​നാ​പ​തി അ​പ്പ​ച്ച​ൻ, എ​ൻ.​ജെ. ചാ​ക്കോ, ജോ​യി ക​ണി​യാം​പ​റ​ന്പി​ൽ, സ​ണ്ണി പ​ട്ടി​യാ​ലി​ൽ, ഫി​ലി​പ്പ് ക​ല​യ​ത്തും​കു​ഴി, കു​ഞ്ഞു​മോ​ൻ കു​ന്നേ​ൽ, അ​നി​ൽ പെ​രു​കി​ല​ക്കാ​ട്ട്, രാ​ജീ​വ് ബി​നു ക​ണ്ണ​ൻ​കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.