എ​സ്റ്റേ​റ്റ് കെ​ട്ടി​ട​ത്തി​ലെ അ​ടു​ക്ക​ള കാ​ട്ടാ​ന ത​ക​ർ​ത്തു
Tuesday, July 23, 2019 9:48 PM IST
മ​റ​യൂ​ർ: മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ൽ ച​ട്ട​മൂ​ന്നാ​ർ വ​യ​ക്ക​ട​വ് എ​സ്റ്റേ​റ്റ് കെ​ട്ടി​ട​ത്തി​ലെ അ​ടു​ക്ക​ള കാ​ട്ടാ​ന ത​ക​ർ​ത്തു. നോ​ട്ട​ക്കാ​ര​ൻ തേ​യി​ല ചെ​ടി​ക​ൾ​ക്കി​ട​യി​ലൂ​ടെ ഓ​ടി ര​ക്ഷ​പെ​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ക​ല്ല​റ​ക്ക​ൽ മ​റി​യാ​മ്മ മാ​ത്യൂ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​സ്റ്റേ​റ്റി​ൽ കാ​ട്ടാ​ന എ​ത്തി​യ​ത്. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ​ത്തി​യ ആ​ന അ​ടു​ക്ക​ള​യു​ടെ മ​തി​ലും കു​ടി​വെ​ള്ള പൈ​പ്പു​ക​ളും വാ​തി​ലും ത​ക​ർ​ത്തു. ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ മേ​ൽ​നോ​ട്ട​ക്കാ​ര​ൻ ച​ട്ട മൂ​ന്നാ​ർ സ്വ​ദേ​ശി മു​ത്ത​യ്യ ആ​ന​യു​ടെ മു​ന്നി​ൽ​പെ​ട്ടെ​ങ്കി​ലും പാ​ന്പാ​റി​നു കു​റു​കെ​യു​ള്ള ആ​ട്ടു​പാ​ല​ത്തി​ലൂ​ടെ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.
ആ​ന മു​റി​ക്ക​ക​ത്തു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളും തു​ണി​ക​ളും പു​റ​ത്തെ​ടു​ത്ത് വി​ത​റി​യി​രി​ക്കു​ക​യാ​ണ്. ചു​റ്റു​മു​ള്ള പേ​ര​മ​ര​ങ്ങ​ളും മു​ള​ക​ളും ന​ശി​പ്പി​ച്ചു.
ക​ഴി​ഞ്ഞ കു​റേ മാ​സ​ങ്ങ​ളാ​യി തേ​യി​ല തോ​ട്ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ ഒ​റ്റ​യ്ക്കും കൂ​ട്ട​വു​മാ​യി നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ​പോ​ലും കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളി​ൽ ഭീ​തി പ​ട​ർ​ത്തു​ന്നു​ണ്ട്. ഇ​വ​യെ വ​ന​മേ​ഖ​ല​യി​ലേ​ക്ക് തു​ര​ത്തു​വാ​നു​ള്ള ഒ​രു ന​ട​പ​ടി​യും വ​നം​വ​കു​പ്പും സ്വീ​ക​രി​ക്കു​ന്നി​ല്ല.