മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Tuesday, August 13, 2019 10:32 PM IST
തോ​പ്രാം​കു​ടി: മു​രി​ക്കാ​ശേ​രി അ​ൽ​ഫോ​ൻ​സ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 17-ന് ​രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും. ദ​ന്ത പ​രി​ശോ​ധ​ന, നേ​ത്ര പ​രി​ശോ​ധ​ന, സ്ത​നാ​ർ​ബു​ധ നി​ർ​ണ​യം എ​ന്നി​വ ന​ട​ത്തും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ഷാ​ന്‍റി ക്ലെ​യ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 8078765877.

ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം

പാ​ലാ: കൊടു​ന്പി​ടി താ​ബോ​ർ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഫാ. ​ജേ​ക്ക​ബ് പാ​ണ്ടി​യാം​പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജോ​ർ​ദാ​ൻ മി​നി​സ്ട്രി​യു​ടെ ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം 18 മു​ത​ൽ 22 വ​രെ ന​ട​ക്കും. ഫോ​ണ്‍: 9447420227

നി​യ​മ​ന ശി​പാ​ർ​ശ വി​ത​ര​ണം

ക​ട്ട​പ്പ​ന: ജൂ​ലൈ 25 മു​ത​ൽ ജി​ല്ല​യി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​നാ​യി ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ട ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് പി​എ​സ് സി ​നേ​രി​ട്ട് അ​റി​യി​പ്പു​ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ ക​ട്ട​പ്പ​ന​യി​ലു​ള്ള പി​എ​സ് സി ​ജി​ല്ലാ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി​എ​സ് സി ​അം​ഗം പി.​കെ. വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഇ​നി​മു​ത​ൽ നി​യ​മ​ന​ത്തി​നു അ​ർ​ഹ​രാ​കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ, ഓ​ഫീ​സി​ൽ​നി​ന്നും ക​ത്ത് നേ​രി​ട്ട് കൈ​പ്പ​റ്റ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.