പ്ര​ള​യ​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു പാ​ക്കേ​ജ് വേ​ണം: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി
Friday, August 16, 2019 10:04 PM IST
ക​ട്ട​പ്പ​ന: പ്ര​ള​യ​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് ത​യാ​റാ​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. ഇ​തു കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ൻ സ്പെ​ഷ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ട്ട​പ്പ​ന​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ഴി​ഞ്ഞ​പ്ര​ള​യ​ത്തി​നു​ശേ​ഷം ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ന​ഷ്ടം പൂ​ർ​ണ​മാ​യി ന​ൽ​കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളു​ടെ​യും അ​ലം​ഭാ​വ​മാ​ണ് ഇ​തി​നു കാ​ര​ണം. കേ​ര​ള​ത്തി​ലെ ഭൂ​ഘ​ട​ന​യി​ൽ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നാ​ൽ പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ​നി​ന്നും ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റാ​ൻ ഉ​പ​ക​രി​ക്കു​ന്ന പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ളാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും എം​പി പ​റ​ഞ്ഞു.
ഉ​രു​ൾ​പൊ​ട്ട​ലു​ക​ളു​ണ്ടാ​യ മു​ള​ക​ര​മേ​ട് ക​ല്യാ​ണ​ത്ത​ണ്ട്, ത​വ​ള​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ൾ എം​പി സ​ന്ദ​ർ​ശി​ച്ചു. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​രും ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​രും എം​പി​യെ നേ​രി​ൽ​ക​ണ്ട് പ​രാ​തി ബോ​ധി​പ്പി​ച്ചു.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ഉ​പാ​ധ്യ​ക്ഷ ലൂ​സി ജോ​യി, മു​ൻ അ​ധ്യ​ക്ഷ​ൻ മ​നോ​ജ് എം. ​തോ​മ​സ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ര​ളി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൈ​ക്കി​ൾ, സി​ബി പാ​റ​പ്പാ​യി, പ്ര​ശാ​ന്ത് രാ​ജു, എ.​എം. സ​ന്തോ​ഷ്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ എ​ന്നി​വ​രും എം​പി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.