ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യി വാ​ഹ​നം യാ​ത്ര​തി​രി​ച്ചു
Saturday, August 17, 2019 10:33 PM IST
തൊ​ടുപു​ഴ: പ്ര​ള​യം ത​ക​ർ​ത്ത വ​യ​നാ​ട്ടി​ലേ​ക്ക് ഇ​ടു​ക്കി പ്ര​സ് ക്ല​ബും കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​നും ശേ​ഖ​രി​ച്ച ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളു​മാ​യി വാ​ഹ​നം യാ​ത്ര തി​രി​ച്ചു.

പ​ത്തു ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് സ​മാ​ഹ​രി​ച്ച​ത്. പ്ര​സ്ക്ല​ബി​നു മു​ന്നി​ൽ ജി​ല്ലാ ജ​ഡ്ജി മു​ഹ​മ്മ​ദ് വ​സിം ദു​രി​താ​ശ്വാ​സ​വാ​ഹ​ന​ത്തി​ന്‍റെ യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഫ്ളാ​ഗ് ഓ​ഫി​നു ശേ​ഷം പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് വ​ട്ട​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി എം.​എ​ൻ. സു​രേ​ഷ്, കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​എ​സ. ഒൗ​സേ​പ്പ്, കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​ജി. മ​നോ​ജ്കു​മാ​ർ, സെ​ക്ര​ട്ട​റി പി.​കെ. ബൈ​ജു, പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. റ​ഷീ​ദ്, സെ​ക്ര​ട്ട​റി കെ.​ജി.​പ്ര​കാ​ശ്, പ്ര​സ് ക്ല​ബ് ട്ര​ഷ​റ​ർ എ​യ്ഞ്ച​ൽ അ​ടി​മാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.