ഉ​ല്ലാ​സ​ഗ​ണി​തം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം
Saturday, August 17, 2019 10:36 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ളു​ക​ളി​ലെ അ​ക്കാ​ദ​മി​ക നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും കു​ട്ടി​ക​ൾ​ക്ക് പ​ഠ​നം ര​സ​ക​ര​മാ​ക്കു​ന്ന​തി​നു​മു​ള്ള പ​രി​പാ​ടി​ക​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യും ചേ​ർ​ന്ന് ന​ട​പ്പാ​ക്കും. ഈ ​വ​ർ​ഷം ഗ​ണി​ത​പ​ഠ​ന​ത്തി​നും സാ​മൂ​ഹ്യ​ശാ​സ്ത്ര​പ​ഠ​ന​ത്തി​നും മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നാം ക്ലാ​സി​ലെ ഗ​ണി​ത​പ​ഠ​നം ല​ളി​ത​വും ര​സ​ക​ര​വു​മാ​ക്കു​ന്ന​തി​നാ​യി ന​ട​പ്പാ​ക്കു​ന്ന ഉ​ല്ലാ​സ​ഗ​ണി​തം പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 19ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​അ​ടി​മാ​ലി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ എ​ൻ​ആ​ർ​സി​റ്റി എ​സ്എ​ൻ​വി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യും പ്രൈ​മ​റി വി​ഭാ​ഗം ഹൈ​ടെ​ക് ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം എ​സ.് രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

34ഓ​ളം ഗെ​യി​മു​ക​ളി​ലൂ​ടെ അ​ടി​സ്ഥാ​ന ഗ​ണി​താ​ശ​യ​ങ്ങ​ൾ കു​ട്ടി​ക​ളി​ൽ ഉ​റ​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഉ​ല്ലാ​സ​ഗ​ണി​തം. ഇ​തോ​ടൊ​പ്പം ഐ​സി​റ്റി സാ​ധ്യ​ത​ക​ളും, ക​ഥാ​ഖ്യാ​നം, ക​വി​ത​ക​ൾ പാ​ട്ടു​ക​ൾ ഇ​വ​യു​ടെ സാ​ധ്യ​ത​ക​ളും പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സ​മ​ഗ്ര​ശി​ക്ഷ, കൈ​റ്റ് ഇ​ടു​ക്കി, ഡ​യ​റ്റ് ഇ​ടു​ക്കി എ​ന്നി​വ​യു​ടെ ജി​ല്ലാ ഓ​ഫീ​സ​ർ​മാ​ർ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ അ​ധ്യാ​പ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.