സ്വ​ന്തം സ്ഥ​ല​മു​ണ്ടെ​ങ്കി​ലും ത​പാ​ൽ വ​കു​പ്പി​നു പ്രി​യം വാ​ട​ക കെട്ടിട​ങ്ങ​ളോ​ട്
Saturday, August 17, 2019 10:36 PM IST
നെ​ടു​ങ്ക​ണ്ടം: സ്വ​ന്ത​മാ​യി സ്ഥ​ല​മു​ണ്ടാ​യി​ട്ടും ല​ക്ഷ​ങ്ങ​ൾ വാ​ട​ക​ ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ജി​ല്ല​യി​ലെ പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ. നെ​ടു​ങ്ക​ണ്ടം, തൊ​ടു​പു​ഴ, ക​രി​മ​ണ്ണൂ​ർ, ഏ​ല​പ്പാ​റ ഫെ​യ​ർ​ഫീ​ൽ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ത​പാ​ൽ വ​കു​പ്പി​ന് സ്വ​ന്ത​മാ​യി സ്ഥ​ല​മു​ള്ള​ത്.

തൊ​ടു​പു​ഴ​യി​ലെ ഇ​ടു​ക്കി ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ്, ഹെ​ഡ് പോ​സ്റ്റോ​ഫീ​സ്, സോ​ർ​ട്ടിം​ഗ് ഓ​ഫീ​സ്, സ്പീ​ഡ് പോ​സ്റ്റ് കൗ​ണ്ട​ർ തു​ട​ങ്ങി​യ​വ 75,000 ത്തോ​ളം രൂ​പ മാ​സ​വാ​ട​ക ന​ൽ​കി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നെ​ടു​ങ്ക​ണ്ടം ത​പാ​ൽ ഓ​ഫീ​സും വാ​ട​ക​ക്കെട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലെ പോ​സ്റ്റോ​ഫീ​സ് 15,000-ത്തോ​ളം രൂ​പ മാ​സ​വാ​ട​ക​യു​ള്ള പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു. നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ കോ​ട​തി​ക്കു​സ​മീ​പം 83 സെ​ന്‍റ് സ്ഥ​ല​വും തൊ​ടു​പു​ഴ​യി​ൽ 1.20 ഏ​ക്ക​റും ക​രി​മ​ണ്ണൂ​രി​ൽ 50 സെ​ന്‍റ് സ്ഥ​ല​വും ത​പാ​ൽ വ​കു​പ്പി​ന് സ്വ​ന്ത​മാ​യു​ണ്ട്. ഏ​ല​പ്പാ​റ​യി​ലെ ഫെ​യ​ർ ഫീ​ൽ​ഡ് പോ​സ്റ്റോ​ഫീ​സ് ബ്രാ​ഞ്ച് ഓ​ഫീ​സ് മാ​ത്ര​മാ​യ​തി​നാ​ൽ ഇ​വി​ടെ കെ​ട്ടി​ടം പ​ണി​യു​വാ​ൻ ത​പാ​ൽ വ​കു​പ്പി​ന് താ​ല്പ​ര്യ​മി​ല്ല.

ഈ ​സ്ഥ​ല​ങ്ങ​ളി​ൽ ത​പാ​ൽ വ​കു​പ്പി​ന് സ്വ​ന്ത​മാ​യി കെ​ട്ടി​ടം പ​ണി​താ​ൽ പോ​സ്റ്റോ​ഫീ​സ്, ജീ​വ​ന​ക്കാ​രു​ടെ താ​മ​സം, എ​ടി​എം കൗ​ണ്ട​ർ, ത​പാ​ൽ വ​കു​പ്പി​ന്‍റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ല്ലാം ഒരു ഒ​റ്റ​കെ​ട്ടി​ട​ത്തി​ൽ ഒ​രു​ക്കു​വാ​ൻ സാ​ധി​ക്കും. 20 വ​ർ​ഷം​മു​ന്പ് വാ​ങ്ങി​യി​ട്ടി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ് ഇ​വ​യി​ൽ പ​ല​തും. കാ​ടു​ക​യ​റി യാ​തൊ​രു ഉ​പ​യോ​ഗ​വു​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ് ഇ​വ​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളും.

ഫ​ണ്ടി​ല്ലാ​ത്ത​തി​നാ​ൽ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യു​ന്ന​ത് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം അ​നു​വ​ദി​ക്കു​ന്ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന​ത്തെ ചി​ല​യി​ട​ങ്ങി​ൽ ത​പാ​ൽ വ​കു​പ്പ് കെ​ട്ടി​ടം പ​ണി​യു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഫ​ണ്ട​നു​വ​ദി​ച്ച് എ​ത്ര​യും പെ​ട്ടെ​ന്ന് ത​പാ​ൽ വ​കു​പ്പ് കെ​ട്ടി​ടം പ​ണി​യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.