ബ​സും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് 21 പേ​ർ​ക്ക് പ​രി​ക്ക്
Saturday, August 17, 2019 10:41 PM IST
മ​റ​യൂ​ർ: ഉ​ടു​മ​ൽ​പേ​ട്ട​യി​ൽ ബ​സും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് 21 യാ​ത്ര​ക്കാ​ർ​ക്ക് പ​രിക്കേറ്റു. തൃ​ശൂ​രി​ൽ​നി​ന്ന് രാ​മേ​ശ്വ​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടെ​ന്പോ ട്രാ​വ​ല​റും പ​ഴ​നി​യി​ൽ​നി​ന്ന് കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ ബ​സും ത​മ്മി​ൽ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 11.30-ന് ​ഉ​ടു​മ​ൽ​പേ​ട്ട​യി​ൽ​നി​ന്ന് മൂ​ന്നു​കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​ന്തി​യൂ​രി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ടെ​ന്പോ ട്രാ​വ​ല​റി​ലെ യാ​ത്ര​ക്കാ​രും തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ച്ചു​ത​ൻ (25), ഉ​ണ്ണി​കൃ​ഷ്ണ​ൻ (28), ഡ്രൈ​വ​ർ നി​ഖി​ൽ കു​മാ​ർ (38), ബ​സ് ജീ​വ​ന​ക്കാ​രും തേ​നി സ്വ​ദേ​ശി​ക​ളു​മാ​യ സ​ത്യ​മൂ​ർ​ത്തി (38), പാ​ണ്ഡ്യ​രാ​ജ് (32) എ​ന്നി​വ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ഉ​ടു​മ​ൽ​പേ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം കോ​യ​ന്പ​ത്തൂ​രി​ലേ​ക്കു കൊ​ണ്ടു​പോ​യി.