നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് ആ​ശ്ര​യം വാ​ട​ക​യ്ക്കെ​ടു​ത്ത ജ​ന​റേ​റ്റ​ർ
Saturday, August 17, 2019 10:42 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വാ​ട​ക​യ്ക്കെ​ടു​ത്ത ജ​ന​റേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്താ​ൽ. വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​യ​തോ​ടെ ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി ജ​ന​റേ​റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന ആ​ശു​പ​ത്രി​യു​ടെ ജ​ന​റേ​റ്റ​ർ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തോ​ടെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ എ​ച്ച്എം​സി ഫ​ണ്ടു​പ​യോ​ഗി​ച്ച് പു​തി​യ ഇ​ൻ​വേ​ർ​ട്ട​ർ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന് പ​ണം ന​ൽ​കി​യി​ട്ടും ഇ​വ​ർ ഇ​ൻ​വേ​ർ​ട്ട​ർ ന​ൽ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ജ​ന​റേ​റ്റ​ർ വാ​ട​ക ഇ​ന​ത്തി​ൽ പ്ര​തി​മാ​സം അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ ആ​ശു​പ​ത്രി​ക്ക് അ​തി​ക​ബാ​ധ്യ​ത​യാ​ണ്. ദി​വ​സ​വും 1500 രൂ​പ​യാ​ണ് ജ​ന​റേ​റ്റ​ർ വാ​ട​ക ഇ​ന​ത്തി​ൽ മു​ട​ക്കു​ന്ന​ത്.

ഇ​ൻ​വേ​ർ​ട്ട​ർ വാ​ങ്ങു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ മേ​യി​ൽ 870000 രൂ​പ പി​ഡ​ബ്ല്യു​ഡി​ക്ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ കൈ​മാ​റി​യി​രു​ന്നു. എ​ന്നാ​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​നാ​ൽ ഇ​ൻ​വേ​ർ​ട്ട​ർ വാ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

ജ​ന​റേ​റ്റ​ർ ത​ക​രാ​റി​ലാ​യി​രു​ന്ന​പ്പോ​ൾ വൈ​ദ്യു​തി വ​കു​പ്പി​നെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ച് വൈ​ദ്യു​തി ത​ട​സം​കൂ​ടാ​തെ ഓ​പ്പ​റേ​ഷ​നും മ​റ്റും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് പ്രാ​യോ​ഗി​ക​മാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ജ​ന​റേ​റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​വാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. ചെ​റി​യ ജ​ന​റേ​റ്റ​ർ​കൊ​ണ്ട് ഓ​പ്പ​റേ​ഷ​ൻ തിയ​റ്റ​റി​ൽ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​വാ​ൻ സാ​ധി​ച്ചി​രു​ന്ന​ത്. എ​ക്സ്-​റേ, ലാ​ബ് അ​ട​ക്ക​മു​ള്ള​വ​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യ​തോ​ടെ വ​ലി​യ ജ​ന​റേ​റ്റ​ർ എ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ഡ​ബ്ല്യു​ഡി​യു​ടെ ഉ​ദാ​സീ​ന​ത​മൂ​ലം വ​ലി​യ ബാ​ധ്യ​ത​യാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.