താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ അ​ന​ധി​കൃ​ത മ​ദ്യ​ശാ​ല
Sunday, August 18, 2019 10:09 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ പു​തി​യ ബ്ലോ​ക്ക് മ​ദ്യ​പാ​നി​ക​ളു​ടെ ഇ​ട​ത്താ​വ​ള​മാ​യി മാ​റു​ന്നു. നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് രോ​ഗി​ക​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കി​യി​ട്ടു​ള്ള അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ പു​തി​യ ബ്ലോ​ക്കി​ലെ നാ​ലാം​നി​ല​യാ​ണ് മ​ദ്യ​പാ​നി​ക​ളു​ടെ സു​ര​ക്ഷി​ത കേ​ന്ദ്ര​മാ​യിത്തീർ​ന്നി​ട്ടു​ള്ള​ത്.
നി​ല​വി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും നി​ല​ക​ൾ മാ​ത്ര​മേ പു​തി​യ കെ​ട്ടി​ട​ത്തി​ൽ രോ​ഗി​ക​ൾ​ക്കാ​യി ന​ൽ​കി​യി​ട്ടു​ള്ളൂ.
ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യോ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ​യോ ക​ണ്ണെ​ത്താ​ത്ത നാ​ലാം​നി​ല​യി​ൽ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ മ​ദ്യ​പാ​ന​വും പു​ക​വ​ലി​യും ന​ട​ക്കു​ന്നു. രോ​ഗി​ക​ൾ​ക്കൊ​പ്പ​മെ​ത്തു​ന്ന കൂ​ട്ടി​രി​പ്പു​കാ​ർ​മു​ത​ൽ പു​റ​ത്തു​നി​ന്നു​ള്ള​വ​ർ​വ​രെ ആ​ളൊ​ഴി​ഞ്ഞ ഈ ​ഭാ​ഗ​ത്തെ​ത്തി മ​ദ്യ​പി​ച്ച് മ​ട​ങ്ങു​ന്ന​താ​യി രോ​ഗി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു.
ചി​ത​റി​ക്കിട​ക്കു​ന്ന മ​ദ്യ​ക്കുപ്പി​ക​ളും സി​ഗ​ര​റ്റ് കു​റ്റി​ക​ളും മു​ത​ൽ മൂ​ത്ര​വി​സ​ർ​ജ​നം ന​ട​ത്തി കു​പ്പി​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തു​വ​രെ നാ​ലാം നി​ല​യി​ൽ കാ​ണാം. സ്ഥി​രം മ​ദ്യ​പാ​നി​ക​ൾ സൗ​ക​ര്യ​ത്തി​നാ​യി ഒ​ന്നി​ല​ധി​കം ഗ്ലാ​സു​ക​ൾ ഇ​വി​ടെ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. മ​ദ്യ​പി​ച്ചെ​ത്തു​ന്ന​വ​ർ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​തും പ​തി​വാ​ണ്.
വാ​ഹ​നം പാ​ർ​ക്കു​ചെ​യ്യു​ന്ന കാ​ര്യ​ത്തി​ല​ട​ക്കം ചി​ല​സ​മ​യ​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​മാ​യി കൊ​ന്പു​കോ​ർ​ക്കു​ന്ന സാ​ഹ​ച​ര്യ​വുമു​ണ്ട്.