ത​വ​ള​പ്പാ​റ​യി​ൽ മൈ​നിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി
Monday, August 19, 2019 9:45 PM IST
ക​ട്ട​പ്പ​ന: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ പാ​റ​ക്ക​ട​വ് ത​വ​ള​പ്പാ​റ​യി​ൽ ജി​ല്ലാ മൈ​നിം​ഗ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പി​ലെ അ​സി​സ്റ്റ​ന്‍റ് ജി​യോ​ള​ജി​സ്റ്റ് പി.​എ. അ​ജീ​ബ് പ​രി​ശോ​ധ​ന ന​ട​ത്തി.

ജി​യോ​ള​ജി, ഹൈ​ഡ്രോ​ള​ജി, സോ​യി​ൽ ക​ണ്‍​സ​ർ​വേ​ഷ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം ഉ​ട​ൻ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​തി​നാ​ൽ പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു വ്യ​ക്ത​മാ​ക്കി​യി​ല്ല.

അ​തേ​സ​മ​യം ത​വ​ള​പ്പാ​റ മേ​ഖ​ല​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ മേ​ഖ​ല​യി​ലെ 14 കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 34 പേ​ർ ഇ​പ്പോ​ഴും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ക​യാ​ണ്. മേ​ഖ​ല​യി​ലെ മ​ണ്ണി​ലും പാ​റ​ക​ളി​ലും വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ ക​ഴി​യു​ന്ന​ത്.