മ​ഴ​ക്കെ​ടു​തി: ഭൗ​മ പ​രി​ശോ​ധ​ന ഇ​ന്നാ​രം​ഭി​ക്കും
Wednesday, August 21, 2019 10:09 PM IST
ഇ​ടു​ക്കി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ജി​ല്ല​യു​ടെ ഭൗ​മ​സ്വ​ഭാ​വ​ത്തി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​ഠ​ന​വും പ​രി​ശോ​ധ​ന​യും ഇ​ന്നാ​രം​ഭി​ക്കും. 49 സം​ഘ​ങ്ങ​ളെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ അ​ഞ്ച് താ​ലൂ​ക്കു​ക​ളി​ലും ര​ണ്ടു​പേ​ർ അ​ട​ങ്ങു​ന്ന അ​ഞ്ച് സം​ഘം ഇ​ന്നു​മു​ത​ൽ ഏ​ഴു​ദി​വ​സം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.
ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ണ്ണി​ടി​ച്ചി​ൽ, വി​ള്ള​ൽ തു​ട​ങ്ങി ഭൂ​മി​ക്കു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ പ​രി​ശോ​ധ​ന​യു​ടെ പ​രി​ധി​യി​ൽ വ​രും. പ്ര​ത്യേ​കി​ച്ചും അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും പ​ഠ​നം ന​ട​ത്തു​ക.
ഇ​ങ്ങ​നെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി പ​രി​ശോ​ധി​ച്ച് തു​ട​ർ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ജ​ന​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ക. ഒ​രു ഭൗ​മ​ശാ​സ്ത്ര വി​ദ​ഗ്ധ​നും ഒ​രു മ​ണ്ണ് പ​രി​ശോ​ധ​നാ വി​ദ​ഗ്ധ​നും അ​ട​ങ്ങു​ന്ന​താ​ണ് ഒ​രു സം​ഘം. വി. ​ബി. വി​ന​യ​ൻ, എം.​ജെ. പ്ര​ശാ​ന്ത് (ദേ​വി​കു​ളം), എം.​എ​സ്. രാ​ജ്കു​മാ​ർ, എ​ൻ. സു​രേ​ന്ദ്ര​ൻ (പീ​രു​മേ​ട്), മെ​റി​ൻ മ​രി​യ ജോ​യ്, മ​നു വി. ​ത​ന്പി (തൊ​ടു​പു​ഴ), എ​സ്.​സി​മി​ലാ റാ​ണി , അ​നു​ല​ക്ഷ്മി ശ​ങ്ക​ർ (ഇ​ടു​ക്കി), അ​രു​ണ്‍​ദാ​സ്, എം. ​സി​യൂ​സ് (ഉ​ടു​ന്പ​ൻ​ചോ​ല) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഇ​ടു​ക്കി​യി​ലെ സം​ഘം. അ​ത​ാ​ത് താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക.