സ്കൂൾ വിദ്യാർഥികൾക്കായി പ്ര​സം​ഗ മ​ത്സ​രം ഇ​ന്ന്
Wednesday, August 21, 2019 10:09 PM IST
വാ​ഴ​ക്കു​ളം: വാ​ഴ​ക്കു​ളം മാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന​ത​ല പ്ര​സം​ഗ മ​ത്സ​രം ഇന്ന് ​ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വാ​ഴ​ക്കു​ളം ച​ക്കും​പീ​ടി​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
യു​പി വി​ഭാ​ഗ​ത്തി​ന് ജൈ​വ​കൃ​ഷി എ​ന്ന വി​ഷ​യ​ത്തി​ലും ഹൈ​സ്കൂ​ളി​ന് ഇ​ന്ത്യ​യും ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​ങ്ങ​ളും, വി​ദ്യാ​ർ​ഥി​ക​ളും മ​യ​ക്കു​മ​രു​ന്നു​ക​ളും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.​ജേ​താ​ക്ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​സ് മെ​തി​പ്പാ​റ, സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​താം​കു​ന്നേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.