ക​ഞ്ചാ​വു​മാ​യി ര​ണ്ടു​ പേ​ർ പി​ടി​യി​ൽ
Wednesday, August 21, 2019 10:11 PM IST
ക​ട്ട​പ്പ​ന: ര​ണ്ടു​വ്യ​ത്യ​സ്ത കേ​സു​ക​ളി​ൽ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ ക​ട്ട​പ്പ​ന പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. 150 ഗ്രാം ​ക​ഞ്ചാ​വു​മാ​യി വ​ണ്ട​ൻ​മേ​ട് മാ​ലി സ്വ​ദേ​ശി മു​രു​ക​ൻ(55), 115 ഗ്രാം ​ക​ഞ്ചാ​വു​മാ​യി വ​ണ്ട​ൻ​മേ​ട് മേ​ൽ​മാ​ലി സ്വ​ദേ​ശി സു​ന്ദ​ര​പാ​ണ്ടി(35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ന​ഗ​ര​ത്തി​ലെ സ്കൂ​ൾ പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. കാ​പ്പാ ചു​മ​ത്തി വ​ണ്ട​ൻ​മേ​ട്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി​യി​രു​ന്ന മു​രു​ക​ൻ ഒ​രു​വ​ർ​ഷ​ത്തി​നു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി ര​ണ്ടാം​ത​വ​ണ​യാ​ണ് ക​ഞ്ചാ​വു​കേ​സി​ൽ പി​ടി​യി​ലാ​കു​ന്ന​ത്. സി​ഐ വി.​എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്

പീ​രു​മേ​ട്: കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 നാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ പെ​രു​വ​ന്താ​ന​ത്തി​നു​സ​മീ​പ​മാ​ണ് അ​പ​ക​ടം. പ​രി​ക്കേ​റ്റ കാ​ർ യാ​ത്രി​ക​നു മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​ന​ൽ​കി. മു​ണ്ട​ക്ക​യ​ത്ത് നി​ന്നും കു​ട്ടി​ക്കാ​നം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ, മു​ന്നി​ൽ​പോ​യ വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​രെ​വ​ന്ന പി​ക്ക​പ്പു​മാ​യി കൂ​ട്ടി​മു​ട്ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.