പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Thursday, August 22, 2019 10:00 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ല​ക​ളി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സ​മാ​യി നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി വി​ദ്യാ​ർ​ഥി​ക​ൾ. നെ​ടു​ങ്ക​ണ്ടം, തൂ​ക്കു​പാ​ലം, മു​ണ്ടി​യെ​രു​മ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ക​ളി​ൽ​നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും അ​ന്പ​തി​നാ​യി​രം രൂ​പ​യോ​ളം വി​ല​വ​രു​ന്ന പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, കു​ടി​വെ​ള്ളം, തു​ണി​ത്ത​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഇ​വ​ർ ഒ​രു​ദി​വ​സം​കൊ​ണ്ടു ശേ​ഖ​രി​ച്ചു. ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ൾ ക​ട്ട​പ്പ​ന വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​നു കൈ​മാ​റി.
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​ടി. ഷാ​ന​വാ​സ്, എ​ൻ​സി​സി ഓ​ഫീ​സ​ർ റി​ഷാ​ൽ റ​ഷീ​ദ്, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ ആ​ദ​ർ​ശ്, ഫെ​ബി​ൻ, അ​നീ​റ്റ, വി​ജ​യ​ല​ക്ഷ്മി, അ​ജ​യ്, എ​ൻ​സി​സി സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ​മാ​രാ​യ ബി​ബി​ൻ രാ​ജേ​ഷ്, പ്രി​ൻ​സ് ലാ​ലി​ച്ച​ൻ, അ​ന​ന്തു ടി. ​ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.