വ​ൻ​മ​ര​ങ്ങ​ൾ ഭീ​ഷ​ണി​യാ​കു​ന്നു
Thursday, August 22, 2019 10:02 PM IST
ചെ​റു​തോ​ണി: അ​ടി​മാ​ലി - അ​ടൂ​ർ ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ നാ​ര​ക​ക്കാ​നം പ്ര​ദേ​ശ​ത്ത് പാ​ത​യോ​ര​ങ്ങ​ളി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന വ​ൻ​മ​ര​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്കും വീ​ടു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​ണെ​ന്നു​കാ​ണി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി. 35 വ​ർ​ഷം മു​ന്പ് സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട്ടു​വ​ള​ർ​ത്തി​യ ഏ​താ​നും സി​ൽ​വ​ർ ഓ​ക്ക് മ​ര​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ളു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്.
ഡാം​ടോ​പ് ഭാ​ഗ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സി​ൽ​വ​ർ ഓ​ക്ക് ക​ട​പു​ഴ​കി വീ​ണി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സ​വും ഉ​ണ്ടാ​യി. ഉ​ണ​ങ്ങി ന​ൽ​ക്കു​ന്ന ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്ക​യാ​ണ്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ 18-ന് ​ജി​ല്ലാ ക​ള​ക്ട​ർ​ക്കും ദേ​ശീ​യ​പാ​ത എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്കും നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് ഏ​താ​നും മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ക മാ​ത്ര​മാ​ണ് ചെ​യ്തി​ട്ടു​ള്ള​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.