ര​ജി​സ്ട്രേ​ഷ​ൻ ഓ​ണ്‍​ണ്‍​ലൈ​നാ​ക്കി
Thursday, August 22, 2019 10:02 PM IST
തൊ​ടു​പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് യൂ​ത്ത് ക്ല​ബു​ക​ളു​ടെ ര​ജി​സ്ട്ര​ഷ​ൻ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ആ​ക്കു​ന്നു. ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റീ​സ് ആ​ക്ട് അ​നു​സ​രി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത​തോ അ​ല്ലാ​ത്ത​തോ ആ​യ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ , ആ​ർ​ട്സ് ആ​ന്‍റ് സ്പോ​ർ​ട്സ് ക്ല​ബു​ക​ൾ , യു​വ വ​നി​ത ക്ല​ബു​ക​ൾ , യു​വ​കാ​ർ​ഷി​ക ക്ല​ബു​ക​ൾ , റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത യൂ​ത്ത് വിം​ഗു​ക​ൾ, യു​വ തൊ​ഴി​ൽ ക്ല​ബു​ക​ൾ , കോ​ള​ജു​ക​ളി​ലും സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥ​പ​ന​ങ്ങ​ളി​ലും രൂ​പീ​ക​രി​ക്കു​ന്ന ക്ല​ബു​ക​ൾ , അ​ഡ്വ​ഞ്ച​ർ ക്ല​ബു​ക​ൾ , ട്രാ​ൻ​സ് ജെ​ൻ​ഡ​ർ ക്ല​ബു​ക​ൾ എ​ന്നി​വ​ക്ക് യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ [email protected] എ​ന്ന​വെ​ബ്സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം.
നി​ല​വി​ൽ അ​ഫി​ലി​യേ​ഷ​നു​ള​ള എ​ല്ലാ യൂ​ത്ത് ക്ല​ബു​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഓ​ണ്‍​ലൈ​ൻ വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച യു​വ​ക്ല​ബു​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​താ​ത് ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് ന​ട​ത്തേ​ണ്ട​ത്. ഓ​ണ്‍​ലൈ​ൻ ക്ല​ബു​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച മാ​ർ​ഗ രേ​ഖ​ക​ൾ​ക്കും വെ​ബ്സൈ​റ്റ് വ​ഴി​യോ യു​വ​ജ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യോ ചെ​യ്യ​ണം. ഫോ​ണ്‍: 9447 408 609.