ര​ണ്ടാംഘ​ട്ട ക്ല​സ്റ്റ​ർ ശി​ൽ​പ​ശാ​ല​ക്ക് തു​ട​ക്കം
Thursday, August 22, 2019 10:02 PM IST
തൊ​ടു​പു​ഴ: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ കു​ട്ടി​ക​ൾ കു​റ​വു​ള്ള സ്കൂ​ളു​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ര​ണ്ടാം ഘ​ട്ട ബ്ലോ​ക്ക് ത​ല ശി​ൽ​പ​ശാ​ല​യ്ക്ക് തൊ​ടു​പു​ഴ ഡ​യ​റ്റ് ഹാ​ളി​ൽ തു​ട​ക്കം.
എ​ല്ലാ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലും മ​തി​യാ​യ എ​ണ്ണം കു​ട്ടി​ക​ളെ എ​ത്തി​ക്കു​ക എ​ന്ന പ​ദ്ധ​തി​യാ​ണ് ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സ്കൂ​ൾ ത​ല​ത്തി​ൽ കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ഉ​ത​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ്കൂ​ൾ പി​ടി​എ, എ​സ്എം​സി മു​ത​ലാ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ഫ​ല​പ്ര​ദ​മാ​യ ഏ​കോ​പ​ന​വും കൂ​ടാ​തെ നാ​ട്ടി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മ​റ്റു​മു​ള്ള സ​ഹാ​യ​ത്തോ​ടെ​യും പ​ഠ​നാ​ന്ത​രീ​ക്ഷം, ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ, സാ​ങ്കേ​തി​ക പ​ഠ​ന രീ​തി​ക​ൾ മു​ത​ലാ​യ​വ മെ​ച്ച​പ്പെ​ടു​ത്തി കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ൽ വ​രു​ത്തും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ട്ട​പ്പ​ന, പീ​രു​മേ​ട്, നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്കു​ക​ളി​ലാ​യി ന​ട​ത്തി​യ ശി​ൽ​പ​ശാ​ല​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് തൊ​ടു​പു​ഴ, ക​രി​മ​ണ്ണൂ​ർ, അ​ടി​മാ​ലി, അ​റ​ക്കു​ളം ബ്ലോ​ക്കു​ക​ളി​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ടത്തുന്നത്.
ഓ​രോ സ്കൂ​ളി​ൽ നി​ന്നും പി​ടി​എ പ്ര​സി​ഡ​ന്‍റ്, പ്ര​ഥ​മാ​ധ്യാ​പ​ക​ർ, എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. പു​തി​യ ആ​ശ​യ​ങ്ങ​ളു​ടെ​യും അ​നു​ഭ​വ​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യോ​ടെ പു​തു​ക്കു​ന്ന അ​ക്കാ​ദ​മി​ക മാ​സ്റ്റ​ർ പ്ലാ​നു​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ഓ​രോ സ്കൂ​ളും അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​നം വ​രെ ഏ​റ്റെ​ടു​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ശ്ച​യി​ച്ച് സ്കൂ​ൾ ത​ല ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ക്കും.
വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ, ഡ​യ​റ്റ്, സ​മ​ഗ്ര ശി​ക്ഷ കേ​ര​ള തുടങ്ങിയ സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ട​ത്തു​ന്ന സു​സ്ഥി​ര​മാ​യ മോ​ണി​റ്റ​റിം​ഗി​ൽ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ വി​ല​യി​രു​ത്തും.
ഇ​ത്ത​ര​ത്തി​ൽ ജ​ന​കീ​യ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ഓ​രോ വി​ദ്യാ​ല​യ​വ​വും നേ​ടി​യെ​ടു​ത്ത മി​ക​വു​ക​ൾ ജ​ന​സ​മ​ക്ഷം അ​വ​ത​രി​പ്പി​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം, വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ദ​ൻ ഡോ. ​ര​തീ​ഷ് കാ​ളി​യാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ൻ. ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ കെ.​എ​ൻ സോ​മ​രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഏ​കോ​പ​ന ചു​മ​ത​ല വ​ഹി​ക്കു​ന്ന മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ. ബി​നു​മോ​ൻ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഡെ​യ്സി ജോ​സ​ഫ്, തൊ​ടു​പു​ഴ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ.​എ​ൻ അ​പ്പു​ണ്ണി, തൊ​ടു​പു​ഴ ബി​പി​ഒ സി​ബി കു​രു​വി​ള, ക​രി​മ​ണ്ണൂ​ർ ബി​പി​ഒ ബി​ജു സ്ക​റി​യ, ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി അ​നിരുദ്ധ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.