സി​ങ്കു​ക​ണ്ട​ത്ത് ഒ​റ്റ​യാ​ൻ ഏ​ലം​കൃ​ഷി ന​ശി​പ്പി​ച്ചു
Friday, August 23, 2019 10:30 PM IST
രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ൽ സി​ങ്കു​ക​ണ്ടം മേ​ഖ​ല​യി​ൽ മൂ​ന്നു​ദി​വ​സ​മാ​യി ചു​റ്റി​ത്തി​രി​യു​ന്ന ഒ​റ്റ​യാ​ൻ ഏ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ല​ത്തെ ഏ​ല​ച്ചെ​ടി​ക​ൾ ന​ശി​പ്പി​ച്ചു. പ​ക​ൽ വെ​ല​ക്ക് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ഒ​റ്റ​യാ​ൻ രാ​ത്രി എ​ട്ടോ​ടെ സി​ങ്കു​ക​ണ്ട​ത്തെ​ത്തും. മു​രു​കേ​ശ​ൻ, പേ​ഴും​കു​ടി​യി​ൽ ഷാ​ജി, റെ​ജി എ​ന്നി​വ​രു​ടെ ഏ​ലം​കൃ​ഷി​യാ​ണ് നാ​മാ​വ​ശേ​ഷ​മാ​ക്കി​യ​ത്.

ഇ​തോ​ടൊ​പ്പം രാ​ത്രി​യി​ൽ വീ​ടു​ക​ൾ​ക്കു​നേ​രെ ഒ​റ്റ​യാ​ൻ ആ​ക്ര​മ​ണം ന​ട​ത്തു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ഇ​വ​ർ​ക്കു രാ​ത്രി​യി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഈ ​മേ​ഖ​ല​യി​ലെ ഭൂ​മി​ക്കു പ​ട്ട​യ​മി​ല്ലാ​ത്ത​തി​നാ​ൽ കൃ​ഷി​നാ​ശ​ത്തി​നു ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭി​ക്കി​ല്ല. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​രാ​തി​പ്പെ​ട്ടി​ട്ടും ഫ​ല​മി​ല്ല.