മു​ള്ള​ൻ​ത​ണ്ടി​ലെ ഗ​ർ​ത്തം സോ​യി​ൽ പൈ​പ്പിം​ഗ് മൂ​ലം
Friday, August 23, 2019 10:33 PM IST
രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ മു​ള്ള​ൻ​ത​ണ്ടി​ലെ ഗ​ർ​ത്തം സോ​യി​ൽ പൈ​പ്പിം​ഗ് മൂ​ല​മാ​ണെ​ന്നും കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്നും ഭൗ​മ​ശാ​സ്ത്ര വി​ദ​ഗ്ധ​ർ. ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് ഡോ. ​ബി. അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മു​ള്ള​ൻ​ത​ണ്ട് മ​ല​മു​ക​ളി​ൽ റോ​ഡ​രി​കി​ലെ ഗ​ർ​ത്ത​വും മ​ല​യ​ടി​വാ​ര​ത്ത് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന സ്ഥ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. സോ​യി​ൽ പൈ​പ്പിം​ഗ് മൂ​ലം രൂ​പ​പ്പെ​ട്ട ഗ​ർ​ത്ത​ത്തി​നു മൂ​ന്ന​ര മീ​റ്റ​റോ​ളം ആ​ഴ​മു​ണ്ട്. ഗ​ർ​ത്ത​ത്തി​ന്‍റെ അ​ടി​യി​ൽ വെ​ള്ളം ഒ​ഴു​കു​ന്ന തു​ര​ങ്കം ഉ​ള്ള​താ​യും സം​ഘം ക​ണ്ടെ​ത്തി.

മ​ല​മു​ക​ളി​ൽ കി​ഴ​ക്കു​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ലാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന ട​ണ​ലി​ന്‍റെ തു​ട​ക്കം. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്ത​രം പൈ​പ്പു​ക​ളും നീ​രൊ​ഴു​ക്കും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ മ​ഴ​യി​ൽ ഇ​ത് തെ​ളി​ഞ്ഞി​രു​ന്നു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും സോ​യി​ൽ പൈ​പ്പിം​ഗ് ഉ​ള്ള​താ​യും സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​ഴ തു​ട​രു​ന്ന​പ​ക്ഷം പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സം​ഘം നി​ർ​ദേ​ശി​ച്ചു. കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ​ക്കൊ​ണ്ട് കൂ​ടു​ത​ൽ ശാ​സ്ത്രീ​യ​മാ​യ പ​ഠ​നം ന​ട​ത്തേ​ണ്ടി​വ​രും. പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് ഉ​ട​ൻ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, പ​ഞ്ചാ​യ​ത്തം​ഗം ലി​ജു വ​ർ​ഗീ​സ് എ​ന്നി​വ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.