ദ​​ളി​​ത് ക്രൈ​​സ്ത​​വ ഐ​​ക്യ​​ദാ​​ർ​​ഢ്യ സ​​മ്മേ​​ള​​ന​​വും ജ​​സ്റ്റീ​​സ് സ​​ണ്‍​ഡേ ദി​​നാ​​ച​​ര​​ണ​​വും 25ന്
Friday, August 23, 2019 10:38 PM IST
പാ​​ലാ: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പാ​​ലാ രൂ​​പ​​ത സ​​മി​​തി​​യു​​ടെ​​യും ഡി​​സി​​എം​​എ​​സ് രൂ​​പ​​ത സ​​മി​​തി​​യു​​ടെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വി​​വി​​ധ അ​​ത്മാ​​യ​​സം​​ഘ​​ട​​ന​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ 25ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് രാ​​മ​​പു​​രം ഫൊ​​റോ​​ന​​പ​​ള​​ളി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ദ​​ളി​​ത് ക്രൈ​​സ്ത​​വ ഐ​​ക്യ​​ദാ​​ർ​​ഢ്യ​​സ​​മ്മേ​​ള​​ന​​വും ജ​​സ്റ്റീ​​സ് സ​​ണ്‍​ഡേ ദി​​നാ​​ച​​ര​​ണ​​വും ന​​ട​​ത്തും.

പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് പാ​​ലാ രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ൻ വേ​​ത്താ​​ന​​ത്ത് അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ എ​​കെ​​സി​​സി രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ.​​ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ ആ​​മു​​ഖ​​പ്ര​​സം​​ഗ​​വും ഡി​​സി​​എം​​എ​​സ് രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​സ് വ​​ട​​ക്കേ​​ക്കു​​റ്റ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും നി​​ർ​​വ​​ഹി​​ക്കും. ഡി​​സി​​എം​​എ​​സ് രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജ​​സ്റ്റി​​ൻ കു​​ന്നും​​പു​​റ​​ത്ത് സ്വാ​​ഗ​​ത​​വും രൂ​​പ​​ത കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ പി.​​ഒ.​​പീ​​റ്റ​​ർ വി​​ഷ​​യാ​​വ​​ത​​ര​​ണ​​വും ന​​ട​​ത്തു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സ​​ഭാ വ​​ക്താ​​വ് സാ​​ജു അ​​ല​​ക്സ്, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി സി​​ജു കൈ​​മ​​നാ​​ൽ, വി​​ൻ​​സെ​​ന്‍റ് ഡി ​​പോ​​ൾ പ്ര​​സി​​ഡ​​ന്‍റ് ഡോ.​​കെ.​​കെ.​​ജോ​​സ്, പി​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് കീ​​ല​​ത്ത്, മാ​​തൃ​​വേ​​ദി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി മേ​​രി​​ക്കു​​ട്ടി അ​​ഗ​​സ്റ്റി​​ൻ, എ​​സ്എം​​വൈ​​എം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ദേ​​വ​​സ്യാ​​ച്ച​​ൻ പു​​ളി​​ക്ക​​ൽ, മി​​ഷ​​ൻ ലീ​​ഗ് പ്ര​​സി​​ഡ​​ന്‍റ് ജ​​സ്റ്റി​​ൻ വ​​യ​​ലി​​ൽ, സെ​​ലി​​ൻ ജോ​​സ​​ഫ്, ഇ​​മ്മാ​​നു​​വ​​ൽ നി​​ധീ​​രി, ജോ​​ണി പ​​ര​​മ​​ല, ജോ​​ബി​​ൻ പു​​തി​​യി​​ട​​ത്തു​​ചാ​​ലി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ൽ പ്രാ​​ർ​​ഥ​​നാ​​ശു​​ശ്രൂ​​ഷ ന​​ട​​ത്തും.