ഓട്ടോറിക്ഷ ഇടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
Monday, August 26, 2019 12:11 AM IST
മ​റ​യൂ​ര്‍: ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന വ്യാ​പാ​രി മ​രി​ച്ചു. കാ​ന്ത​ല്ലൂ​ര്‍ ദ​ണ്ഡു​ക്കൊ​മ്പ് സ്വ​ദേ​ശി​യും കോ​വി​ല്‍ക്ക​ട​വ് ച​ന്ത​യി​ലെ പ​ഴം പ​ച്ച​ക്ക​റി വ്യാ​പാ​രി​യു​മാ​യ രാ​മ​യ്യ (64) ആ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ന​ട​ത്തി. ക​ഴി​ഞ്ഞ് 18-ന് ​രാ​ത്രി 8.30-ന് ​വ്യാ​പാ​രം​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന രാ​മ​യ്യ​യെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ശേ​ഷം നി​ര്‍ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​മ​യ്യ കോ​യ​മ്പ​ത്തൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ടി​ച്ചു വീ​ഴ്ത്തിയ ഓ​ട്ടോ​റി​ക്ഷ മ​റ​യൂ​ര്‍ മേ​ലാ​ടി സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ല്‍നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഭാ​ര്യ: ചി​ന്താ​മ​ണി. മ​ക്ക​ള്‍: ധ​ന​ല​ക്ഷ​മി, രാ​ധി​ക. മ​രു​മ​ക്ക​ള്‍: ക​ലൈ​മ​ണി, അ​രു​ള്‍.