കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം
Monday, September 9, 2019 10:47 PM IST
മു​ത​ല​ക്കോ​ടം: ഫാ​മി​ലി അ​പ്പോ​സ്തലേ​റ്റ് കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ​യും എ​സ്.​എ​ച്ച്. കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ജ്യോ​തി പ്രോ​വി​ൻ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ത​ല​ക്കോ​ടം സ​പി​യ​ൻ​സി​യാ ഫാ​മി​ലി ഗൈ​ഡ​ൻ​സ് സെ​ന്‍റ​റി​ൽ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം ന​ട​ത്തും. 15 മു​ത​ൽ 17 വ​രെ ഗ​ർ​ഭി​ണി​ക​ൾ​ക്ക് ഏ​ലീ​ശ്വ ധ്യാ​ന​വും 20 മു​ത​ൽ 22 വ​രെ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​വും ന​ട​ത്തും. ഫാ​മി​ലി അ​പ്പോ​സ്തലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​താ​ഴ​ത്ത് ധ്യാ​നം ന​യി​ക്കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലി​ന് തു​ട​ങ്ങി അ​ഞ്ചി​ന് ധ്യാ​നം സ​മാ​പി​ക്കു​മെ​ന്ന് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ക്രി​സ്റ്റി അ​റ​യ്ക്ക​ത്തോ​ട്ടം എ​സ്എ​ച്ച് അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷം ന​ട​ത്തി

തൊ​ടു​പു​ഴ: റോ​ട്ട​റി ക്ല​ബ്ബിന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി മു​ട്ടം റൈ​ഫി​ൾ ക്ല​ബ്ബിൽ ന​ട​ത്തി. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഹെ​ജി പി. ​ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. ഗ​വ​ർ​ണ​ർ എം.​പി. ജോ​സി​ൽ നി​ന്നും റോ​ട്ട​റി ബാ​ഡ്ജ് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഏ​റ്റു​വാ​ങ്ങി. ക്ല​ബ്ബിന്‍റെ അ​ന്ന​പൂ​ർ​ണ പ​ദ്ധ​തി​യെ എം​പി അ​ഭി​ന​ന്ദി​ച്ചു. ഡോ. ​റെ​ജി ജോ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി കെ.​ജി. സു​രേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ക​രി​മ​ണ്ണൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ ജ്യോ​തി​സ് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​വും വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ന​വ​ഭാ​ര​ത് ചി​ൽ​ഡ്ര​ൻ​സ് ലൈ​ബ്ര​റി​യി​ൽ ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ബി​ജു ഐ​സ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​പ​ക സെ​ക്ര​ട്ട​റി എം.​ജെ. ജോ​സ് മാ​റാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ.​ശ​ശി , പി.​വി. സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മാ​പ്പി​ള​ക്കു​ന്നേ​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. രാ​ജ​മ്മ സ്വാ​ഗ​ത​വും ഐ​പ്പ് പു​ന്ന​ക്ക​പ​ട​വി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​വ​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി.