വീ​ടു ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് ക​ലാ​കൈ​ര​ളി​യു​ടെ കൈ​ത്താ​ങ്ങ്
Monday, September 9, 2019 10:48 PM IST
രാ​ജാ​ക്കാ​ട്: പ്ര​ള​യ​കാ​ല​ത്ത് പ​ന്നി​യാ​ർ​കു​ട്ടി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട വാ​ഴേ​ക്ക​ല്ലു​ങ്ക​ൽ ഗി​രീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് ബം​ഗ​ളൂ​രു നോ​ർ​ത്ത് ക​ലാ​കൈ​ര​ളി​യു​ടെ കൈ​ത്താ​ങ്ങ്.
മ​ണ്ണി​ടി​ച്ചി​ലി​ൽ ഗി​രീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട വി​വ​രം രാ​ജാ​ക്കാ​ട് ക്രി​സ്തു​ജ്യോ​തി സ്കൂ​ൾ അ​ധി​കൃ​ത​രി​ൽ​നി​ന്നും അ​റി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ക​ലാ​കൈ​ര​ളി​യു​ടെ പ്ര​വ​ർ​ത്ത​ക​ർ ഇ​വ​ർ ഇ​പ്പോ​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ചെ​രി​പു​റ​ത്തു​ള്ള വീ​ട്ടി​ലെ​ത്തി സ​ഹാ​യ​ധ​നം ന​ൽ​കി​യ​ത്. ഇ​വ​ർ​ക്കൊ​പ്പ​മെ​ത്തി​യ ഇ​ടു​ക്കി ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ സോ​ഫി​യ ബി. ​ജൈ​ൻ​സ് ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഗി​രീ​ഷി​ന്‍റെ മ​ക​ൾ ദേ​വി ച​ന്ദ​ന​യ്ക്ക് കൈ​മാ​റി.
ക​ലാ​കൈ​ര​ളി പ്ര​വ​ർ​ത്ത​ക​രാ​യ എ​സ്.​കെ. ഷൈ​ലേ​ഷ്കു​മാ​ർ, ബോ​ബി ജോ​സ​ഫ്, ക്രി​സ്തു​ജ്യോ​തി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷെ​റി​ൻ തെ​ക്കേ​ൽ, പി​ആ​ർ​ഒ ഷൈ​ൻ​കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.