ഭൂ​മി​യി​ട​പാ​ട് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Monday, September 9, 2019 10:50 PM IST
ക​ട്ട​പ്പ​ന: കൊ​ട്ടാ​ക്കാ​ന്പൂ​ർ ഭൂ​മി​യി​ട​പാ​ടി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി ലോ​ക്സ​ഭ മ​ണ്ഡ​ലം ക​മ്മി​റ്റി. പ​ട്ട​യം റ​ദ്ദാ​ക്കി​യ​തോ​ടെ മു​ൻ എം​പി ജോ​യ്സ് ജോ​ർ​ജ് കൈ​യേ​റ്റ​ക്കാ​ര​നാ​ണെ​ന്നു തെ​ളി​ഞ്ഞെ​ന്നും മു​ഖ്യ​മ​ന്ത്രി​യും എ​ൽ​ഡി​എ​ഫും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
ജോ​യ്സ് ജോ​ർ​ജ് കൈ​യേ​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള നി​ർ​ദേ​ശ​മാ​യി​രു​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​വി​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ എ​ട്ടു പ​രാ​തി​ക​ളി​ൽ അ​ന്വേ​ഷ​ണം നി​ല​നി​ൽ​ക്കു​ക​യാ​ണ്. പ​രാ​തി​യി​ൽ മൂ​ന്നാ​ർ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടെ​ന്ന് ഇ​ടു​ക്കി സെ​ഷ​ൻ​സ് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. കൈ​യേ​റ്റ​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും സ്വീ​ക​രി​ക്കു​ന്ന​ത്. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ മാ​ത്ര​മേ വി​ശ്വാ​സ​യോ​ഗ്യ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കൂ. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും എ​ൽ​ഡി​എ​ഫും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.