മൂ​ല​മ​റ്റം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 13 മുതൽ
Tuesday, September 10, 2019 11:04 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ 13 മു​ത​ൽ 17 വ​രെ ന​ട​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ അ​റി​യി​ച്ചു.
13ന് ​ഉ​ച്ച​യ്ക്ക് 12ന് ​പാ​ല രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ ആ​ന്‍ഡ് ടീം ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും. എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ. 15, 16 തീ​യ​തി​ക​ളി​ൽ കു​ന്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ 17ന് ​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ക്കും.
ക​ണ്‍​വ​ഷന്‍റെ ന​ട​ത്തി​പ്പി​നാ​യി വോ​ള​ന്‍റി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ സെ​ക്ട​ർ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫൊ​റോ​ന​യി​ലെ 10 ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​യി​ര​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക പ​ന്ത​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്