ബൈ​ക്കു​ക​ൾ കൂ​ട്ടി​മു​ട്ടി ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
Tuesday, September 10, 2019 11:06 PM IST
നെ​ടു​ങ്ക​ണ്ടം: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ച്ഛ​നും മ​ക​നും പ​രി​ക്കേ​റ്റു. ബൈ​ക്ക് യാ​ത്രി​ക​രാ​യ ആ​ന​ക്ക​ല്ല് ഭോ​ജ​ൻ എ​സ്റ്റേ​റ്റി​ലെ ജോ​ലി​ക്കാ​രാ​യ ചി​ന്ന​രാ​ജ, മ​ക​ൻ സു​രേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ നെ​ടു​ങ്ക​ണ്ടം എ​സ്ബി​ഐ ബാ​ങ്കി​നു​സ​മീ​പ​മാ​ണ് അ​പ​ക​ടം. മു​ന്നി​ൽ പോ​യി​രു​ന്ന ബൈ​ക്കി​നെ മ​റ്റൊ​രു ബൈ​ക്ക് മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​വ​രും സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ അ​ടി​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യ്ക്ക് അ​ടി​യി​ൽ​പ്പെ​ട്ട ബൈ​ക്ക് യാ​ത്രി​ക​രെ പു​റ​ത്തെ​ടു​ത്ത് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.