പൊ​ന്നോ​ണം വ​ന്നെ​ത്തി: നാ​ട് ആ​ഘോ​ഷ​ല​ഹ​രി​യി​ൽ
Tuesday, September 10, 2019 11:06 PM IST
ക​ട്ട​പ്പ​ന: തി​ര​ക്കി​ന്‍റെ ഉ​ത്രാ​ട​പ്പാ​ച്ചി​ലി​നു​ശേ​ഷം ആ​വേ​ശ​ത്തി​മി​ർ​പ്പി​ൽ ഇ​ന്ന് ഓ​ണം ആ​ഘോ​ഷി​ക്കു​ന്നു. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തി​വ​രു​ന്ന​ത്. ക​ട്ട​പ്പ​ന ഓ​സാ​നം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ എ​സ്പി കേ​ഡ​റ്റു​ക​ളു​ടെ ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ത്ത​പ്പൂ​ക്ക​ളം, ക​സേ​ര​ക​ളി, ഓ​ണ​പ്പാ​ട്ട്, വ​ടം​വ​ലി തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. ര​ക്ഷി​താ​ക്ക​ൾ ഓ​ണ​സ​ദ്യ​യും ത​യാ​റാ​ക്കി​യി​രു​ന്നു.
പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ, പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ക​ട്ട​പ്പ​ന സ​ബ് ഡി​വി​ഷ​നി​ലെ എ​ട്ടു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ ത​ങ്ക​മ​ണി സ്റ്റേ​ഷ​ൻ ഒ​ന്നാം സ്ഥാ​ന​വും ക​ട്ട​പ്പ​ന ട്രാ​ഫി​ക് പോ​ലീ​സും വ​നി​താ സെ​ല്ലും ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ് മോ​ഹ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ക​ട്ട​പ്പ​ന സി​ഐ വി.​എ​സ്. അ​നി​ൽ​കു​മാ​ർ, കെ​പി​ഒ​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. ജോ​ഷി, കെ​പി​ഒ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ മ​ജീ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​കെ. ശ്രീ​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കാ​ഞ്ചി​യാ​ർ ലൂ​ർ​ദ്ദ്മാ​താ ദേ​വാ​ല​യ​ത്തി​ൽ കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളോ​ടെ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ഓ​ണ​ത്ത​ല്ല്, വ​ടം​വ​ലി, ഉ​റി​യ​ടി, ബ​ലൂ​ണ്‍ പൊ​ട്ടി​ക്ക​ൽ, ഓ​ണ​പ്പാ​ട്ട് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​കാ​രി ഫാ. ​ജോ​ണ്‍ ക​ല്ലൂ​ർ, കെ.​സി.​വൈ.​എം പ്ര​സി​ഡ​ന്‍റ് സോ​ബി​ൻ കൊ​ച്ചു​ക​രോ​ട്ട്, സെ​ക്ര​ട്ട​റി ടോം​സ​ണ്‍ പാ​ണ്ട​ൻ​മ​നാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​നാ ക​രി​വേ​ലി​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ൻ​സ് മ​രി​യ മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
അ​ണ​ക്ക​ര: കെ ​എ​ൽ​എം നി​ധി ലി​മി​റ്റ​ഡ് അ​ണ​ക്ക​ര ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ്മ​യ്ക്കൊ​രു​മ്മ കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ണ​ക്ക​ര​യി​ൽ ഓ​ണാ​ഘോ​ഷ​വും ഓ​ണ​സ​ദ്യ​യും ന​ട​ത്തി. ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​സു​മം സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​വി​വി​ഇ എ​സ് ച​ക്കു​പ​ള്ളം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​സി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ബു വ​യ​ലി​ൽ, സാ​ബു കു​റ്റി​പ്പാ​ല​യ്ക്ക​ൽ, അ​നൂ​പ് ജോ​സ​ഫ്, ലി​ന്നി​മോ​ൾ ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​ധി​ൻ രാ​ജു, കൃ​ഷ്ണ​കു​മാ​ർ, ജി​നു​മോ​ൻ സേ​വ്യ​ർ, വി. ​അ​ജി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
രാ​ജ​കു​മാ​രി: കു​രു​വി​ളാ​സി​റ്റി ദ​യ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. പാ​ലി​യേ​റ്റീ​വ് കെ​യ​റി​ലെ 20 പേ​രും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ.​പി. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ലി​നി ബേ​ബി ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് എം.​ടി. ഉ​ഷാ​കു​മാ​രി, സാ​ഹി​ത്യ​കാ​ര​ൻ ജി​ജോ രാ​ജ​കു​മാ​രി എ​ന്നി​വ​രെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.