സ്നേ​ഹ സാ​ന്ത്വ​നം -2019
Saturday, September 14, 2019 10:33 PM IST
ചെ​റു​തോ​ണി: ഭൂ​മി​യാം​കു​ളം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക​യു​ടെ പു​തു​ക്കി പ​ണി​ത ദേ​വാ​ല​യ കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യി​ലെ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ജീ​വി​ത പ​ങ്കാ​ളി​ക​ളു​ടെ സം​ഗ​മം സ്നേ​ഹ​സാ​ന്ത്വ​നം ഇ​ന്നു ന​ട​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന കൂ​ടി​ച്ചേ​ര​ലി​ൽ ഷാ​ജി വൈ​ക്ക​ത്തു​പ​റ​ന്പി​ൽ ക്ലാ​സ് ന​യി​ക്കും. ജീ​വി​ത​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന ദു​ഃഖ​ങ്ങ​ളും സ​ന്തോ​ഷ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു ത​ട​ത്തി​ൽ അ​റി​യി​ച്ചു.