മുട്ടം ഹോ​മി​യോ മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം അ​ന​ന്ത​മാ​യി നീ​ളു​ന്നു ; വ​കു​പ്പി​നു ന​ഷ്ട​മാ​കു​ന്ന​ത് ല​ക്ഷ​ങ്ങ​ൾ
Saturday, September 14, 2019 10:40 PM IST
മു​ട്ടം: ജി​ല്ല​യി​ലെ ഹോ​മി​യോ മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​ത്തി​ന് കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​കു​ന്നു. ​റി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​തു മൂ​ലം ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​ള്ള മ​രു​ന്നു വി​ത​ര​ണ​ത്തി​നാ​യി ല​ക്ഷ​ങ്ങ​ളാ​ണ് ഹോ​മി​യോ വ​കു​പ്പ് ചെല​വ​ഴി​ക്കു​ന്ന​ത് . മു​ട്ട​ത്ത് ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ൽ സ്റ്റോ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഹോ​മി​യോ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ഡി​സ്പ​ൻ​സ​റി​ക​ളി​ലേ​ക്കും മ​രു​ന്നു​ക​ളും അ​നു​ബ​ന്ധ സാ​ധ​ന സാ​മ​ഗ്രി​ക​ളും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജി​ല്ലാ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി (ബി​ൽ​ഡിം​ഗ്) നാ​യി​രു​ന്നു നി​ർ​മാ​ണ ചു​മ​ത​ല. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും അ​വ​സാ​ന വ​ട്ട മി​നു​ക്കു പ​ണി​ക​ളും വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ ജോ​ലി​ക​ളും ഇ​നി​യും പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ട്.

1183 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ലാ​ണ് സ്റ്റോ​ർ കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ദീ​ർ​ഘ കാ​ലം മ​രു​ന്നു​ക​ൾ കേ​ടു കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നു​ള്ള അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് സ്റ്റോ​റി​ന്‍റെ നി​ർ​മാ​ണം. ഹോ​മി​യോ വ​കു​പ്പി​ൽ നി​ന്നു​ള്ള 25 ല​ക്ഷം രൂ​പ​യാ​ണ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് വി​നി​യോ​ഗി​ച്ച​ത്.

ബാ​ക്കി​യു​ള്ള ജോ​ലി​ക​ൾ നീ​ണ്ടുപോ​കു​ന്ന​തും സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ക്കാ​ത്ത​തും വ​കു​പ്പി​ന് വ​ൻ ബാ​ധ്യ​ത​യാ​ണ് വ​രു​ത്തി വ​യ്ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഹോ​മി​യോ​പ്പ​തി​ക്ക് കോ - ​ഓ​പ്പ​റേ​റ്റീ​വ് ഫാ​ർ​മ​സി​യി​ൽ ( ഹോം​കോ ) നി​ന്നാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യ്ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ എ​ത്തു​ന്ന​ത്. മു​ട്ട​ത്തെ ജി​ല്ലാ ആ​ശു​പ​ത്രി, പു​ഷ്പ​ക​ണ്ട​ത്ത് താ​ലൂ​ക്ക് ആ​ശു​പ​ത്രി, 24എ​ൻ​ആ​ർ​എ​ച്ച്എം ഡി​സ്പ​ൻ​സ​റി​ക​ൾ, 42ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​യി​ലെ ഹോ​മി​യോ ചി​കി​ൽ​സാ കേ​ന്ദ്ര​ങ്ങ​ൾ.

ഇ​വി​ടേ​ക്ക് മ​രു​ന്നു​ക​ളും മ​റ്റ് അ​നു​ബ​ന്ധ സാ​ധ​ന സാ​മ​ഗ്രി​ക​ളും ആ​വ​ശ്യം വ​രു​ന്പോ​ൾ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടെ​യാ​ണ് ആ​ല​പ്പു​ഴ​യി​ലു​ള്ള ഹോം​കോ​യി​ൽ ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള അ​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. ഒ​രു വ​ർ​ഷം പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ഹോ​മി​യോ മ​രു​ന്നു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​മാ​ണ് ഹോം​കോ​യി​ൽ നി​ന്നും ജി​ല്ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും നി​സാ​ര പ​ണി​ക​ളു​ടെ പേ​രി​ൽ ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.