ബാ​ർ ഹോ​ട്ട​ലി​ലെ ആ​ക്ര​മ​ണം: പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് നീ​ളു​ന്നു
Sunday, September 15, 2019 10:33 PM IST
തൊ​ടു​പു​ഴ: മ​ദ്യ​നി​രോ​ധ​ന ദി​വ​സം ന​ഗ​ര​ത്തി​ലെ ബാ​ർ ഹോ​ട്ട​ലി​ൽ അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കു​ന്നു. രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. 13നു ​പു​ല​ർ​ച്ചെ ന​ഗ​ര​ത്തി​ലെ സി​സി​ലി​യ ഹോ​ട്ട​ലി​ൽ ന​ട​ന്ന അ​ക്ര​മ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ മു​ത​ല​ക്കോ​ടം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി മാ​ത്യൂ​സ് കൊ​ല്ല​പ്പി​ള്ളി, പ്ര​സി​ഡ​ന്‍റ് ജി​ത്തു ജോ​യി, ലി​ജോ ജോ​സ് തെ​ക്കും​ഭാ​ഗം, ഗോ​പീ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ക​വ​ർ​ച്ച​യ്ക്കും കൈ​യേ​റ്റ​ത്തി​നു​മാ​ണ് കേ​സെ​ടു​ത്ത​തെ​ങ്കി​ലും പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
മാ​ത്യൂ​സ് കൊ​ല്ല​പ്പി​ള്ളി, ജി​ത്തു ജോ​യി എ​ന്നി​വ​രെ സം​ഘ​ട​ന​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ നി​ന്നും പി​ന്നീ​ട് പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ ദി​വ​സം പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഹോ​ട്ട​ലി​ലെ​ത്തി​യ സം​ഘം വാ​തി​ലി​ൽ ത​ട്ടി വി​ളി​ച്ച് മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് റി​സ​പ്ഷ​നി​സ്റ്റാ​യ ബോ​ണി​യെ മ​ർ​ദി​ക്കു​ക​യും പ​ണം പി​ടി​ച്ചു പ​റി​ക്കു​ക​യുമായി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് മാ​ത്യൂ​സ് കൊ​ല്ല​പ്പ​ള്ളി ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ക​മ്മി​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ര​ണ്ടു പേ​രെ സം​ഘ​ട​ന​യി​ൽനി​ന്നു പു​റ​ത്താ​ക്കി​യ​ത്. ഇ​ത്ത​ര​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്തെ​ങ്കി​ലും ഇ​ട​തു​പാ​ർ​ട്ടി​യു​ടെ ഇ​ട​പെ​ട​ലാ​ണ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് നീ​ളാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം. ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പ് മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ൽ ന​ട​ത്തി​യ അ​ക്ര​മ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യും യു​ഡി​എ​ഫ് പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്ന നി​ല​പാ​ടാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്.