ഓ​ട്ടോ​യി​ൽ ക​ട​ത്തി​യ മ​ദ്യം പി​ടി​കൂ​ടി
Sunday, September 15, 2019 10:33 PM IST
മൂ​ല​മ​റ്റം: കാ​ഞ്ഞാ​ർ - പു​ള്ളി​ക്കാ​നം റോ​ഡി​ൽ വാ​ഹ​നപ​രി​ശോ​ധ​ന​യ്ക്കി​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ദ്യം ക​ട​ത്തി​യ ആ​ളെ പി​ടി​കൂ​ടി. പു​ള്ളി​ക്കാ​നം ക​ള​പ്പു​ര​യ്ക്ക​ൽ ഷൈ​ജു ജോ​ർ​ജി​നെ​യാ​ണ് (42) എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ മ​ദ്യം ക​ട​ത്താ​നു​പ​യോ​ഗി​ച്ച് ഓ​ട്ടോ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​
എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ സു​രേ​ഷും പാ​ർ​ട്ടി​യും ക​ണ്‍​ട്രോ​ൾ റൂ​മി​ൽ നി​ന്നും ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

മൂ​ല​മ​റ്റം ഭാ​ഗ​ത്ത്
കാ​റ്റി​ൽ നാ​ശം

മൂ​ല​മ​റ്റം: മൂ​ല​മ​റ്റം ഭാ​ഗ​ത്ത് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ നാ​ശ​ന​ഷ്ടം. ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് റോ​ഡി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. റോ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന വെ​ട്ടു​കാ​ട്ടി​ൽ ജോ​ബി​ന്‍റെ കാ​ർ ഷെ​ഡി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് ഷെ​ഡ് ത​ക​ർ​ന്നു. മ​രം വീ​ണ് വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണു. ഇ​തോ​ടെ ഈ ​ഭാ​ഗ​ത്തേ​യ്ക്കു​ള്ള വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. മു​ല​മ​റ്റ​ത്തു നി​ന്നു​മെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യാ​ണ് മ​രം വെ​ട്ടി​മാ​റ്റി​യ​ത്.