കുത്തിറക്കത്തിൽ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട ബ​സ് മ​ണ്‍​തി​ട്ട​യി​ൽ ഇ​ടി​പ്പി​ച്ചു​നി​ർ​ത്തി
Monday, September 16, 2019 10:27 PM IST
രാ​ജാ​ക്കാ​ട്: കു​ഞ്ചി​ത്ത​ണ്ണി - അ​ടി​മാ​ലി റോ​ഡി​ലെ തേ​ക്കി​ൻ​കാ​നം കാ​ഞ്ഞി​രം​വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് മ​ണ്‍​തി​ട്ട​യി​ൽ ഇ​ടി​പ്പി​ച്ച് നി​ർ​ത്തി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

ക​ന്പ​ത്തു​നി​ന്നും രാ​ജാ​ക്കാ​ടു​വ​ഴി മൂ​ന്നാ​റി​ന് പോ​കു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വാ​ഹ​ന​ത്തി​ൽ അ​റു​പ​ത് യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

കു​ത്ത​നെ​യു​ള്ള ഇ​റ​ക്കം ഇ​റ​ങ്ങു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ത്തു മീ​റ്റ​ർ​കൂ​ടി മു​ന്നോ​ട്ടു​മാ​റി​യാ​ൽ അ​ഗാ​ധ​മാ​യ കൊ​ക്ക​യാ​ണ്. ദേ​ശീ​യ​പാ​ത​യി​ൽ ഗ്യാ​പ്പ് ഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ചി​ലി​നെ​തു​ട​ർ​ന്ന് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഇ​തി​നാ​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ രാ​ജാ​ക്കാ​ട് - തേ​ക്കി​ൻ​കാ​നം വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.