സ്വ​രാ​ജ് - കോ​ഴി​മ​ല റോ​ഡി​നു മോ​ക്ഷ​മി​ല്ല
Tuesday, September 17, 2019 10:28 PM IST
ഉ​പ്പു​ത​റ: ത​ക​ർ​ന്നു​കി​ട​ക്കു​ന്ന സ്വ​രാ​ജ് കോ​ഴി​മ​ല റോ​ഡ് ന​ന്നാ​ക്കാ​ൻ ഇ​നി​യും ന​ട​പ​ടി​യി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ൻ​പ് നി​ർ​മി​ച്ച റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. കോ​ഴി​മ​ല ആ​ദി​വാ​സി​ക്കു​ടി​യി​ലേ​ക്കു​ള്ള റോ​ഡി​നാ​ണ് ഈ ​ദു​ർ​ഗ​തി. വ​ർ​ഷ​ങ്ങ​ൾ​നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് കോ​ഴി​മ​ല​യി​ലേ​ക്കു​ള്ള പാ​ത യാ​ഥാ​ർ​ഥ്യ​മാ​യ​ത്. എ​ന്നാ​ൽ കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് റോ​ഡ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. സ്വ​രാ​ജ് മു​ത​ൽ കോ​ഴി​മ​ല​വ​രെ​യു​ള്ള ഏ​ഴു​കി​ലോ​മീ​റ്റ​ർ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​ക​ഴി​ഞ്ഞു. സ്വ​കാ​ര്യ ബ​സു​ക​ളും കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​മ​ട​ക്കം സ​ർ​വീ​സ് ന​ട​ത്തു​ന്ന പാ​ത​കു​ടി​യാ​ണി​ത്.

ത​ക​ർ​ന്നു​കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ മൂ​ലം പ്ര​ദേ​ശ​ത്തെ സ്കൂ​ളു​ക​ളി​ൽ പ​ഠ​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ യാ​ത്ര​യും ദു​രി​ത​ത്തി​ലാ​ണ്.