ഒ​പി വി​ഭാ​ഗം മാ​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Tuesday, September 17, 2019 10:28 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി ഒ​പി വി​ഭാ​ഗം ദ​ന്ത​രോ​ഗ വി​ഭാ​ഗ​ത്തി​ലെ ബ്ലോ​ക്കി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് ഒ​പി വി​ഭാ​ഗം മാ​റ്റി​യ​ത്. പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. നി​ല​വി​ൽ ഒ​പി വി​ഭാ​ഗ​വും കാ​ന്‍റീ​നും ആ​ശു​പ​ത്രി ഓ​ഫീ​സും അ​ട​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ഇ​ര​ട്ട കെ​ട്ടി​ട​സ​മു​ച്ച​യ​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്.
കെ​ട്ടി​ടം പൊ​ളി​ക്ക​ൽ ന​ട​പ​ടി​ക​ൾ 25-ന് ​ആ​രം​ഭി​ക്കും. ഒ​പി വി​ഭാ​ഗം, ആ​ശു​പ​ത്രി ഓ​ഫീ​സ്, ഫാ​ർ​മ​സി, ചീ​ട്ടെ​ടു​ക്കു​ന്ന സ്ഥ​ലം തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ് ദ​ന്ത​രോ​ഗ വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. കെ​ട്ടി​ട​ത്തി​ൽ പ്ര​ത്യേ​ക കാ​ബി​നു​ക​ൾ തി​രി​ച്ച് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ ആ​ശു​പ​ത്രി നി​ർ​മാ​ണ​ത്തി​നാ​യി 149 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 18 മാ​സം​കൊ​ണ്ട് കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഹൈ​റ്റ്സി​നാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല.
പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നാ​ൽ നെ​ടു​ങ്ക​ണ്ട​ത്തെ മോ​ർ​ച്ച​റി സൗ​ക​ര്യം താ​ൽ​കാ​ലി​ക​മാ​യി മു​ണ്ടി​യെ​രു​മ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.