വി​ശ്വ​ക​ർ​മ ദി​നാ​ഘോ​ഷം
Tuesday, September 17, 2019 10:30 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ പീ​രു​മേ​ട് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ണ്ടി​പ്പെ​രി​യാ​റി​ൽ വി​ശ്വ​ക​ർ​മ ദി​നാ​ഘോ​ഷം ന​ട​ത്തി. പ​താ​ക ഉ​യ​ർ​ത്ത​ലി​നു​ശേ​ഷം എ​സ്എ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച ശോ​ഭാ​യാ​ത്ര ബ​സ് സ്റ്റാ​ൻ​ഡ് ചു​റ്റി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ വ​ഴി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ​മാ​പി​ച്ചു. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ മാ​ഞ്ചി​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് വി. ​രാ​ജ​ഗോ​പാ​ൽ സ​ന്ദേ​ശം ന​ൽ​കി. പ്ര​ഭാ​ഷ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ബാ​ബു പ​ള്ളി​പ്പാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി മ​നോ​ജ് കെ. ​സ​ര​സ​ൻ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും അ​നു​മോ​ദി​ച്ചു. പി. ​മോ​ഹ​ന​ൻ, ടി.​കെ. സു​കു​മാ​ര​ൻ, പു​ഷ്പ ബി​ജു, സ​ജി ക​രി​ന്ത​രു​വി, അ​മ്മി​ണി രാ​ജ​പ്പ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.