തൊ​ഴി​ലാ​ളി​ക​ളെ കു​ത്തി​നി​റ​ച്ച് വാ​ഹ​ന​ങ്ങ​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ
Tuesday, September 17, 2019 10:30 PM IST
രാ​ജ​കു​മാ​രി: തൊ​ഴി​ലാ​ളി​ക​ളെ കു​ത്തി​നി​റ​ച്ച് മ​ര​ണ​പ്പാ​ച്ചി​ൽ ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ- പൂ​പ്പാ​റ റോ​ഡി​ൽ 25-ൽ​പ​രം അ​പ​ക​ട​ങ്ങ​ളി​ലാ​യി പൊ​ലി​ഞ്ഞ​ത് 15 പേ​രു​ടെ ജീ​വ​നാ​ണ്. തി​ങ്ക​ളാ​ഴ്ച ത​മി​ഴ്നാ​ട് പു​ലി​ക്കു​ത്തി​നു​സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട ജീ​പ്പ് മ​റി​ഞ്ഞ് നാ​ലു​പേ​ർ മ​രി​ച്ച​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം. നൂ​റ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ വാ​ഹ​നം അ​ടി​വാ​ര​ത്തെ പാ​ത​യി​ലാ​ണ് പ​തി​ച്ച​ത്. ര​ണ്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും ര​ണ്ടു​പേ​ർ ആ​ശു​പ​ത്രി​യി​ലും മ​രി​ച്ചു.
ബോ​ഡി​മെ​ട്ട് മു​ത​ൽ മു​ന്ത​ൽ ചെ​ക്ക്പോ​സ്റ്റ് വ​രെ​യു​ള്ള 20 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് 17 ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളാ​ണു​ള്ള​ത്. കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ ത​മി​ഴ്നാ​ട് മേ​ഖ​ല​യി​ലും കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​യ ബോ​ഡി​മെ​ട്ട് മു​ത​ൽ പൂ​പ്പാ​റ മു​ത​ലു​ള്ള ഭാ​ഗ​ത്തും വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ർ ‘​പ​ടി’ വാ​ങ്ങി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. നി​ര​ത്തു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​നു അ​റു​തി​യി​ല്ലാ​ത്ത​തി​നാ​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും കാ​ൽ​ന​ട​യാ​ത്ര പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.
10 പേ​ർ​ക്ക് ക​യ​റാ​വു​ന്ന വാ​ഹ​ന​ത്തി​ൽ 25-ല​ധി​കം ആ​ളു​ക​ളെ​യാ​ണ് കു​ത്തി​നി​റ​ച്ചു കൊ​ണ്ടു​പോ​കു​ന്ന​ത്.
കൃ​ത്യ​സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​ക​ളെ തോ​ട്ട​ത്തി​ൽ എ​ത്തി​ക്കാ​നും തി​രി​കെ വീ​ട്ടി​ലെ​ത്തി​ക്കാ​നു​മാ​ണ് മ​ര​ണ​പ്പാ​ച്ചി​ൽ. വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ 15 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ​പ്പോ​ൾ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ ഇ​തി​ന്‍റെ ഇ​ര​ട്ടി​യോ​ള​മാ​ണ്.
ശാ​ന്ത​ൻ​പാ​റ, രാ​ജ​കു​മാ​രി, ചി​ന്ന​ക്ക​നാ​ൽ, സേ​നാ​പ​തി, രാ​ജാ​ക്കാ​ട്, ബൈ​സ​ണ്‍​വാ​ലി, ഉ​ടു​ന്പ​ൻ​ചോ​ല തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലേ​ക്കാ​ണ് തൊ​ഴി​ലാ​ളി​ക​ളെ ബോ​ഡി​മെ​ട്ട് വ​ഴി എ​ത്തി​ക്കു​ന്ന​ത്.
അ​മി​ത​വേ​ഗ​ത്തി​ൽ പാ​യു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ന്പ് നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ങ്ങ​ളും സ​മ​ര​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ണ്ട്. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ പേ​രി​നു​മാ​ത്രം പ​രി​ശോ​ധ​നാ​നാ​ട​കം ന​ട​ത്തി അ​ധി​കൃ​ത​ർ ത​ല​യൂ​രു​ന്നു. തി​ങ്ക​ളാ​ഴ്ച​ത്തെ അ​പ​ക​ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യി​ല്ല.