പാ​ലാ​യി​ലെ ചു​മ​ത​ല​യി​ൽനി​ന്ന് മ​ന്ത്രി മ​ണി​യെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
Tuesday, September 17, 2019 10:30 PM IST
തൊ​ടു​പു​ഴ : സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി വ്യാ​ജ​പ​ട്ട​യം നി​ർ​മി​ച്ച കേ​സി​ൽ മ​ന്ത്രി എം.​എം.​മ​ണി​യു​ടെ സ​ഹോ​ദ​ര​ന​ട​ക്കമു​ള്ള​വ​ർ​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രിയെ ​പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി രാ​ഷ്‌ട്രീ​യ ധാ​ർ​മി​ക​ത​യു​ണ്ടെ​ന്ന് എ​ൽ​ഡി​എ​ഫ് തെ​ളി​യി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ വി​വാ​ദ​മാ​യ ഇ​തേ സ്ഥ​ല​ത്തെ ഭൂ​മി​യി​ൽ ദൗ​ത്യ​സം​ഘം പ്ര​വേ​ശി​ക്കു​മെ​ന്ന് ശ​ങ്കി​ച്ചാ​ണ് കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്കാ​ൻ വ​രു​ന്ന​വ​ന്‍റെ കാ​ൽ വെ​ട്ടു​മെ​ന്ന് എം.​എം.​മ​ണി അ​ന്നു പ​റ​ഞ്ഞ​ത്.
ആ​വ​ശ്യ​മി​ല്ലാ​ത്ത​ത് ചോ​ദി​ച്ചാ​ൽ സ്വ​ഭാ​വം മാ​റു​മെ​ന്ന മ​ന്ത്രി​യു​ടെ നി​ല​പാ​ട് ജ​നാ​ധി​പ​ത്യ​ത്തി​ന് ചേ​ർ​ന്ന​ത​ല്ലെ​ന്നും മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ദേ​വി​കു​ളം താ​ലൂ​ക്കി​ലെ ഭൂ​മി കൈ​യേ​റ്റ​ത്തെ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചാ​ൽ എം.​എം.​മ​ണി​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.