എ​ക്സൈ​സ് ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വ്: പി​ടികൂ​ടി​യ​ത് 141 കേ​സു​ക​ൾ
Tuesday, September 17, 2019 10:30 PM IST
തൊ​ടു​പു​ഴ: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ജ മ​ദ്യ​ത്തി​ന്‍റെ​യും ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ​യും ഒ​ഴു​ക്ക് ത​ട​യു​ന്ന​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല​യി​ൽ പി​ടി​കൂ​ടി​യ​ത് 141 കേ​സു​ക​ൾ.
ഓ​ണം പ്ര​മാ​ണി​ച്ച് ഓ​ഗ​സ്റ്റ് 10 മു​ത​ൽ സെ​പ്റ്റം​ബ​ർ 15 വ​രെ നീ​ണ്ടുനി​ന്ന എ​ക്സൈ​സി​ന്‍റെ സ്പെ​ഷ​ൽ ഡ്രൈ​വി​ലാ​ണ് കേ​സു​ക​ൾ പി​ടി​കൂ​ടി​യ​ത്. സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് എ​ക്സൈ​സ് വ​കു​പ്പ് ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന​യും അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു. 101 അ​ബ്കാ​രി കേ​സു​ക​ളും ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് 40 എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മ​ദ്യം പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 97 പേ​രെ​യും എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ൽ 53 പേ​രെ​യും അ​റ​സ്റ്റു ചെ​യ്തു.
വി​വി​ധ കേ​സു​ക​ളി​ലാ​യി 24 വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 317 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യം, 2.7 ലി​റ്റ​ർ വ്യാ​ജ ചാ​രാ​യം, 880 ലി​റ്റ​ർ കോ​ട, ഒ​ൻ​പ​തു ലി​റ്റ​ർ അ​രി​ഷ്ടം, 9.748 കി​ലോ ക​ഞ്ചാ​വ്, ഒ​രു ക​ഞ്ചാ​വ് ചെ​ടി, ഒ​രു മി​ല്ലി​ഗ്രാം ആം​പ്യൂ​ൾ എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. സാ​ധാ​ര​ണ ഓ​ണ​ക്കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന വ്യാ​ജ​മ​ദ്യ, ല​ഹ​രി​മ​രു​ന്നു ക​ട​ത്തി​നു ത​ട​യി​ടാ​ൻ അ​തീ​വ ജാ​ഗ്ര​ത​യാ​ണ് എ​ക്സൈ​സ് പു​ല​ർ​ത്തി​യ​ത്. ശ​ക്ത​മാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ത്തി​നു പു​റ​മെ വ്യാ​ജ​മ​ദ്യ​ത്തെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​വ​രം ന​ൽ​കാ​ൻ ടോ​ൾ​ഫ്രീ ന​ന്പ​രോ​ടു കൂ​ടി​യു​ള്ള ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ഓ​ണ​ക്കാ​ല​ത്ത് വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ​യും ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ​യും വ്യാ​പ​നം കു​റ​ഞ്ഞു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.